KeralaLatest NewsIndia

നിര്‍ദിഷ്ട ശബരിമല വിമാനത്താവള നിര്‍മാണത്തിന് സ്ഥലകാര്യത്തിൽ തീരുമാനവുമായി സര്‍ക്കാര്‍

ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ശബരിമല വിമാനത്താവളത്തിനുള്ള സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം നടന്നിരുന്നു.

തിരുവനന്തപുരം: നിര്‍ദിഷ്ട ശബരിമല വിമാനത്താവള നിര്‍മാണത്തിന് തര്‍ക്കഭൂമിയായ ചെറുവള്ളി എസ്‌റ്റേറ്റ് തന്നെ ഉപയോഗിക്കാന്‍ സര്‍ക്കാര്‍. തര്‍ക്കഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ തേടാനും തീരുമാനമായി. ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ശബരിമല വിമാനത്താവളത്തിനുള്ള സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം നടന്നിരുന്നു.

ഫ്രാൻസിലെ ആയുധപൂജ: കോണ്‍ഗ്രസിന്റെ വിമർശനത്തിന് മറുപടിയുമായി അമിത് ഷാ

ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ച്‌ കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെച്ചാണ് ഭൂമി ഏറ്റെടുക്കുക. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും റവന്യൂ സെക്രട്ടറിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.നടപടികള്‍ വേഗത്തിലാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button