ന്യൂഡല്‍ഹി : ദേശീയ കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനെ കുറിച്ച് ആശങ്ക അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് കോണ്‍ഗ്രസിന്റെ ഭാവിയെകുറിച്ച് മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് മുന്‍ എംപിയും, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ജ്യോതിരാദിത്യ സിന്ധ്യയും പാര്‍ട്ടിയുടെ ഭാവിയില്‍ ആശങ്കയുമായി രംഗത്തെത്തിയിരിക്കുന്നത്.
കോണ്‍ഗ്രസ് മോശം അവസ്ഥയിലാണെന്നും കൂടുതല്‍ സമയം പാഴാക്കാതെ ആത്മപരിശോധന ആവശ്യമാണെന്നും മുന്‍ എംപിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ കോണ്‍ഗ്രസിലെ സ്ഥിതിഗതികള്‍ വിലയിരുത്തേണ്ടത് പ്രധാനമാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. പാര്‍ട്ടി മോശം അവസ്ഥയിലാണെന്നും പാര്‍ട്ടിയെ ഉണര്‍ത്താന്‍ അടിയന്തര ആത്മപരിശോധന ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹരിയാനയിലും മഹാരാഷ്ട്രയിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയം ആസ്വദിക്കാന്‍ സാധ്യതയില്ലെന്ന് പറഞ്ഞ സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാന്‍ ജ്യോതിരാദിത്യ സിന്ധ്യ വിസമ്മതിച്ചു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അപമാനത്തെ തുടര്‍ന്ന് മുന്‍ പാര്‍ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധി മാറിനടന്നതിനാലാണ് കോണ്‍ഗ്രസ് ദുരിതമനുഭവിക്കുന്നതെന്ന് ബുധനാഴ്ച ഖുര്‍ഷിദ് പറഞ്ഞിരുന്നു.
Post Your Comments