Latest NewsNewsIndia

പാക് അധീനകശ്മീരില്‍ നിന്ന് പാലായനം ചെയ്ത് ഇന്ത്യയിലെത്തിയ അയ്യായിരത്തിലധികം കുടുബങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകാൻ മോദിസർക്കാർ

ന്യൂഡൽഹി: പാക് അധീനകശ്മീരില്‍ നിന്ന് പാലായനം ചെയ്ത് ഇന്ത്യയിലെത്തിയ അയ്യായിരത്തിലധികം കുടുബങ്ങള്‍ക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പാക് അധീനകശ്മീരില്‍ നിന്ന് പാലായനം ചെയ്‌ത 5300 കുടുബങ്ങള്‍ക്ക് ആണ് കേന്ദ്രസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നത്. അയ്യായിരത്തിലധികം ജമ്മു കശ്മീര്‍ കുടുംബങ്ങളെ പലായനം ചെയ്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രധാനമന്ത്രിയുടെ വികസന പാക്കേജ് നല്‍കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വികസന പാക്കേജില്‍ ഉള്‍പ്പെട്ട 5.5 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഇവര്‍ക്ക് അര്‍ഹതയുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ നിന്ന് ജമ്മു കശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരാണ് ബന്ധപ്പെട്ട കുടുംബങ്ങളെന്ന് പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.

ചരിത്രപരമായ ഒരു തെറ്റ് സര്‍ക്കാര്‍ തിരുത്തുകയും ഈ കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യാന്‍ തീരുമാനിച്ചുകഴിഞ്ഞു-കേന്ദ്രമന്ത്രി പറഞ്ഞു. നിലവില്‍ 5,300 ആണ് ഈ കുടുംബങ്ങളുടെ എണ്ണം. ജമ്മു കശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഈ കുടുംബങ്ങള്‍ താമസമാക്കിയതിനാല്‍ അവരുടെ പേരുകള്‍ പലായനം ചെയ്തവരുടെ പട്ടികയില്‍ ഇല്ലായിരുന്നുവെന്ന് ജാവദേക്കര്‍ പറഞ്ഞു.

പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ നിന്ന് കുടിയേറിയ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 5.5 ലക്ഷം രൂപയാണ് പദ്ധതിയുടെ ഭാഗമായി നഷ്ടപരിഹാരം നല്‍കുന്നത്. ജമ്മു കശ്മീരിലെ നിരവധി പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്ന ഒരു കുട പദ്ധതിയാണ് പ്രധാനമന്ത്രിയുടെ വികസന പാക്കേജ്. കേന്ദ്ര മന്ത്രിസഭാ യോഗത്തിന് തൊട്ടുപിന്നാലെ ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് ജാവദേക്കര്‍ ഇക്കാര്യം അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button