
ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന്റെ വക ദീപാവലി സമ്മാനം ഇങ്ങനെ. ജീവനക്കാരുടെ ക്ഷാമബത്തയില്‍ അഞ്ച് ശതമാനം വര്‍ധനയാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. . ജീവനക്കാര്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന ദീപാവലി സമ്മാനമെന്നു ഈ നീക്കത്തെ കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ വിശേഷിപ്പിച്ചത്. 50 ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കും. ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യം ഉണ്ടാകും.
ക്ഷാമബത്ത വര്‍ധിപ്പിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് അനുമതി നല്‍കിയത്. ഇതോടെ 12 ശതമാനത്തില്‍ നിന്ന് ക്ഷാമ ബത്ത 17 ശതമാനമായി ഉയരും. 16,000 കോടി രൂപയുടെ അധിക ചെലവാണ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനുണ്ടാകുക. പെന്‍ഷന്‍കാര്‍ക്കുള്ള ഡിഎ അഞ്ച് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. 62 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കും പ്രയോജനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments