കണ്ടാല്‍ ക്യാരറ്റ് ആണെന്നേ തോന്നുകയുള്ളു. ക്യാരറ്റുകള്‍ മണ്ണില്‍ നിന്ന് മുളച്ചു വന്നതുപോലെയാണ് ഒറ്റ നോട്ടത്തില്‍ തോന്നുക. എന്നാല്‍ വലിയ അപകടം വരുത്തിവെക്കുന്ന കൂണുകളാണിവ. കാഴ്ചയിലെ സൗന്ദര്യം ഈ കൂണുകള്‍ക്കില്ല. പോയിസണ്‍ ഫയര്‍ കോറല്‍ എന്നാണ് ഇവയുടെ വിളിപ്പേര്. പേര് സൂചിപ്പിക്കുന്നതിലും അപകടകാരിയാണ് ഈ കൂണ്‍. ഇവ തൊലിപ്പുറമെ സ്പര്‍ശിക്കുന്നത് തന്നെ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കും.
വടക്കന്‍ ഓസ്‌ട്രേലിയയിലെ കെയ്ണ്‍ മേഖലയിലാണ് കടലിനോടു ചേര്‍ന്ന് ഈ കൂണുകളെ കണ്ടെത്തിയത്. ഫയര്‍ കോറല്‍ ഫംഗി എന്ന പേരിതിന് ലഭിക്കാന്‍ കാരണം തീയുടെ നിറവും പവിഴപ്പുറ്റ് പോലെ പല ശാഖകളായി മുളച്ചു വരുന്ന രീതിയുമാണ്. മറ്റെല്ലാ കൂണുകളെയും പോലെ ഫംഗസുകള്‍ കൊണ്ടാണ് ഇതും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. അത് തന്നെയാണ് ഇവയെ അപകടകാരിയാക്കി മാറ്റുന്നതും. കാഴ്ചയിലുള്ള ഭംഗിമൂലം ഇവ ഭക്ഷ്യയോഗ്യമാണെന്നു കരുതി പലരും ഭക്ഷിക്കാറുണ്ട്.
ഇങ്ങനെ ഇവയെ ഭക്ഷിക്കുന്നത് ശരീരം തളരുന്നതു മുതല്‍ മരണത്തിനു വരെ കാരണമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജപ്പാനിലും കൊറിയയിലു മാത്രം കാണപ്പെട്ടിരുന്ന ഈ പോയിസണ്‍ ഫയര്‍ കോറലുകള്‍ ഇപ്പോള്‍ പലയിടത്തായി കണ്ടെത്തിയതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. ഈ കൂണുകളെ ഇന്തോനീഷ്യയിലും, പപുവാന്യൂഗിനിയയിലും കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതിനു പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ തീരത്ത് ഇവയെ കണ്ടെത്തിയിരിക്കുന്നതും.
പറമ്പുകളിലോ, ഉണങ്ങിയ മരങ്ങളുടെയോ മറ്റോ മുകളിലോ സാധാരണ കണ്ടുവരുന്ന മൃദുവായതും, വീര്‍ത്തതുമായ ഒരിനം ഫംഗസാണ് കൂണ്‍. ആഹാരമാക്കാന്‍ കഴിയുന്നവ, വിഷമുള്ളവ എന്നിങ്ങനെ പലതരത്തിലുണ്ട് കൂണുകള്‍.
Post Your Comments