തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ വ്യക്തിഹത്യ നടത്തിയ സംഭവത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചുവെന്ന് മുഖ്യ തെരെഞ്ഞടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ വ്യക്തമാക്കി.
അന്വേഷണത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്ര നിരീക്ഷകയെ ഏര്‍പ്പെടുത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും യുഡിഎഫ് ആരോപിച്ചു. ഡിജിപിയുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ചതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ടിക്കാറാം മീണ അറിയിച്ചു. മന്ത്രിയ്ക്ക് അനുകൂലമായി റിപ്പോര്‍ട്ട് എഴുതാന്‍ കളക്ടര്‍ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായെന്നാണ് യുഡിഎഫിന്റെ ആരോപണം.
തൈക്കാട്ടുശേരിയില്‍ നടന്ന കുടുംബ യോഗത്തിനിടയിലായിരുന്നു ഈ പരാമര്‍ശം നടത്തിയത്. സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഷാനിമോള്‍ ഉസ്മാനും യുഡിഎഫും പരാതി നല്‍കിയിരുന്നു. സുധാകരനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ,തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിനും, സത്യ പ്രതിജ്ഞാ ലംഘനത്തിനും നടപടി സ്വീകരിക്കണമെന്നാണ് ഷാനിമോള്‍ ഉസ്മാന്‍ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നത്. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന വിവാദ പരാമര്‍ശമാണ് മന്ത്രി ജി സുധാകരന്‍ നടത്തിയത്. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു.ഡി.എഫ് ജയിക്കാന്‍ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments