Life Style

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ആട്ടിൻപാൽ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ആട്ടിന്‍ പാല്‍. പ്രീബയോട്ടിക് ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ആട്ടിന്‍ പാലിന് അണുബാധ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഉദരത്തിലുണ്ടാകുന്ന എല്ലാത്തരം അണുബാധകളില്‍ നിന്നും ആട്ടിന്‍ പാല്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുമെന്നാണ് ബ്രിട്ടീഷ് ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കാനും ദോഷകരമായ ബാക്ടീരിയകളില്‍ നിന്നും സംരക്ഷിക്കാനും ഒലിഗോസാക്കറൈഡ്‌സ് എന്ന പ്രീബയോട്ടിക്കിന് കഴിയുമെന്ന് പഠനത്തില്‍ തെളിഞ്ഞു. 14 ഇനം പ്രീബയോട്ടിക് ഒലിഗോ സാക്കറൈഡുകള്‍ ആട്ടിന്‍ പാലില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമായത്. ഇവയില്‍ അഞ്ചെണ്ണം മുലപ്പാലിലും അടങ്ങിയിട്ടുണ്ട്.

കുഞ്ഞുങ്ങളിലെ ഡയേറിയയ്ക്ക് കാരണമാകുന്ന ഇ കോളി ബാക്ടീരിയയെ തടയാനും ആട്ടിന്‍പാല്‍ സഹായിക്കും. ആറ് മാസം വരെയുള്ളതും ആറ് മാസം മുതല്‍ ഒരു വയസ് വരെ പ്രായമുള്ളതുമായ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ആട്ടിന്‍ പാല്‍ ഫോര്‍മുലകളില്‍ കാണപ്പെടുന്ന ഒലിഗോസാക്കറൈഡുകളുടെ സാന്നിദ്ധ്യവും അവയുടെ പ്രീബയോട്ടിക് ഗുണങ്ങളും പരിശോധിച്ച ശേഷമാണ് പഠനം പ്രസിദ്ധീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button