കോഴിക്കോട്: കൂടത്തായിയിലെ ആറ് കൊലപാതകങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നതോടെ ജോളിയുടെ അയല്‍വാസിയും കൊല്ലപ്പെട്ട റോയിയുടെ സുഹൃത്തുമായ ബിച്ചുണ്ണിയുടെ മരണവും അന്വേഷിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്.2002 മുതല്‍ 2016 വരെയാണ് പൊന്നാമറ്റം കുടുംബത്തിലെ 6 പേരെ ജോളി കൊലപ്പെടുത്തിയത്. കൃത്യവും സൂക്ഷ്മവുമായിരുന്ന ജോളിയുടെ ആസൂത്രണം. അതുകൊണ്ട് തന്നെ ആദ്യ മൂന്ന് കൊലകള്‍ ആരിലും സംശയം ഉയര്‍ത്തിയില്ല. എന്നാല്‍ റോയിയുടെ മരണത്തോടെ ചിലരിലെങ്കിലും സംശയം ഉയര്‍ന്നു. അക്കൂട്ടത്തില്‍ ഒരാളായിരുന്നു അന്നമ്മയുടെ സഹോദരന്‍ മാത്യു.ഇതോടെ മാത്യുവിനെ ഇല്ലാതാക്കുകയാണ് ജോളി ചെയ്തത്.
മരണം ആവര്‍ത്തിച്ചതോടെ ജോളിയുടെ ഇടപെടലുകള്‍ റോയിയുടെ സഹോദരങ്ങള്‍ സംശയിച്ചിരുന്നു. ഒരിക്കല്‍ സഹോദരി റെഞ്ജി തോമസിനേയും ജോളി ഇത്തരത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.അരിഷ്ടത്തില്‍ വിഷാംശം നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് റെഞ്ജി ആരോപിച്ചത്. തലനാരിഴയ്ക്കാണ് താന്‍ രക്ഷപ്പെട്ടതെന്നും റെഞ്ജി പറഞ്ഞിരുന്നു. റോയിയുടെ മരണത്തില്‍ സംശയം ഉന്നയിച്ച ആളാണ് സുഹൃത്തും അയല്‍വാസിയുമായ ബിച്ചുണ്ണിയും. കൊലപാതകങ്ങളുടെ രീതി പുറത്തുവന്നതോടെ ബിച്ചുണ്ണിയും മരണത്തിലും ജോളിക്ക് പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നുണ്ട്.
ജോളി തന്നെ ചതിച്ചു, തനിയ്ക്ക് ഒന്നും അറിയില്ലായിരുന്നുവെന്ന് സിപിഎം പ്രാദേശിക നേതാവ് മനോജ്
റോയിയുടെ അടുത്ത സുഹൃത്തായിരുന്ന ബിച്ചുണ്ണി ആ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. റോയിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് തുടക്കം മുതല്‍ തന്നെ ബിച്ചുണ്ണി ആരോപിച്ചിരുന്നത്രേ. കഴിഞ്ഞ വര്‍ഷമാണ് ബിച്ചുണ്ണി മരിച്ചത്. ഒരു ദിവസം ഭക്ഷണം കഴിച്ച ശേഷമായിരുന്നു ബിച്ചുണ്ണി മരിച്ചതെന്ന് സഹോദരി ഭര്‍ത്താവ് പറഞ്ഞു.ബിച്ചുണ്ണി മരിച്ച് രണ്ട് ദിവസം കഴിഞ്ഞ് പുഴുവരിച്ചാണ് മൃതദേഹം കണ്ടെത്തിയത്. പ്ലംബര്‍ തൊഴിലാളിയായിരുന്നു ബിച്ചുണ്ണി. ആരോപണം ഉയര്‍ന്നതോടെ ഈ മരണവും അന്വേഷിക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച് സംഘം.
അതേസമയം ജോളി കൂടുതല്‍ കൊല നടത്താന്‍ പദ്ധതിയിട്ടുരുന്നതായി പോലീസ് സംഘവും പറയുന്നുണ്ട്. അന്വേഷണത്തില്‍ ജോളി ഇക്കാര്യം സമ്മതിച്ചിരുന്നു.അതിനിടെ കൂടത്തായി കൊലപാതകം നടത്താന്‍ സയനൈഡ് ഉപയോഗിക്കാനുള്ള രീതി കുടുംബത്തിലെ രണ്ട് പേരാണ് തനിക്ക് പറഞ്ഞ് തന്നതെന്ന മൊഴിയാണ് ജോളി പോലീസ് സംഘത്തിന് നല്‍കിയിരിക്കുന്നത്. സയനൈഡ് ഉപയോഗിക്കേണ്ട രീതി അവര്‍ക്ക് അറിയാമായിരുന്നുവെന്നും ജോളി പോലീസിനോട് പറഞ്ഞു.കേസില്‍ പോലീസ് ഇതുവരെ ചോദ്യം ചെയ്യാത്തവരാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഇവരെ പോലീസ് നിരീക്ഷിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
ജോളിയെ സഹായിക്കില്ല, ജോളിക്കെതിരെ മൊഴിയുമായി സഹോദരന്‍
ഇവരാണ് എന്‍ഐടിയുടെ സമീപത്തുള്ള കേന്ദ്രത്തിലിരുന്ന് കൊലപാതകത്തിനുള്ളപദ്ധതി തയ്യാറാക്കിയതെന്നും പോലീസിന് സംശയമുണ്ട്.ഇവര്‍ കഴിഞ്ഞിരുന്ന മുറികള്‍ പോലീസ് പരിശോധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം കേസില്‍ അറസ്റ്റിലായ ജോളിയേയും മാത്യുവിനേയും പ്രജികുമാറിനേയും പോലീസ് കസ്റ്റഡയില്‍ വാങ്ങും. ജോളിയെ 15 ദിവസം കസ്റ്റഡിയില്‍ അനുവദിക്കാന്‍ ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
Post Your Comments