Latest NewsNewsIndia

കാശ്മീർ വിഷയം: വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കാൻ നിർദേശം

ന്യൂഡൽഹി: കശ്മീരിൽ രണ്ടു മാസത്തിലേറെയായി വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നീക്കാൻ തിങ്കളാഴ്ച ഗവർണർ സത്യപാൽ മാലിക്ക് വിളിച്ചുചേർത്ത യോഗം ആഭ്യന്തര മന്ത്രാലയത്തിനു നിർദേശം നൽകി. ഇതേത്തുടർന്ന് വ്യാഴാഴ്ച മുതൽ കശ്മീരിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം ലഭിക്കും.

ജമ്മു മേഖലയിലെ 10 ജില്ലകളിലാണു നിരോധനാജ്ഞ ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങളിൽ ഭാഗികമായ ഇളവുകൾ വരുത്തിയെങ്കിലും കശ്മീരിലെ മുൻ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ഇപ്പോഴും വീട്ടുതടങ്കലിലാണ്. ഓഗസ്റ്റ് രണ്ടിനാണ് ഭീകരാക്രമണ ഭീഷണി മുൻനിർത്തി കശ്മീരിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്. ഇതോടെ അമർനാഥ് തീർഥയാത്ര ഉൾപ്പെടെയുള്ളവ കേന്ദ്ര സർക്കാർ നിർത്തിവച്ചിരുന്നു. മൂന്നു ദിവസങ്ങൾക്കു ശേഷം ഓഗസ്റ്റ് അ​‌‍ഞ്ചിന് ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പ് സർക്കാർ റദ്ദാക്കിയത്.

രണ്ടു മാസമായി വീട്ടുതടങ്കലിൽ കഴിയുന്ന നാഷനൽ കോൺഫറൻസ് നേതാക്കളായ ഫാറൂഖ് അബ്ദുല്ലയെയും ഒമർ അബ്ദുല്ലയെയും ജമ്മുവിൽ നിന്നെത്തിയ 15 അംഗ പാർട്ടി പ്രതിനിധിസംഘം ഞായറാഴ്ച സന്ദർശിച്ചു ചർച്ച നടത്തിയിരുന്നു. ഫാറൂഖ് ഗുപ്കർ റോഡിലെ സ്വവസതിയിലും ഒമർ ഹരിനിവാസ് ഗെസ്റ്റ് ഹൗസിലുമാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button