KeralaLatest NewsNews

സിലിയുടെ ഓര്‍മ്മ ദിവസം ഷാജുവിനെ വിവാഹം ചെയ്ത് ജോളി; ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു

നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെയും ഷാജുവിന്റെയും രണ്ടാം വിവാഹ ചിത്രങ്ങള്‍ പുറത്ത്. പരസ്പരം കേക്ക് മുറിച്ചും വീഞ്ഞ് നല്‍കിയും വിവാഹവേള ആഘോഷമാക്കുന്ന ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ജോളി ഷാജുവിനെ വിവാഹം ചെയ്തിരുന്നു. അതും ഷാജുവിന്റെ ഭാര്യ സിലിയെയും മകളെയും കൊലപ്പെടുത്തിയ ശേഷമായിരുന്നു.

സിലി മരിച്ച് ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് ഇരുവരും വിവാഹിതരായത്. ആദ്യഭാര്യ സിലി മരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ജോളിയും ഷാജുവും വിവാഹിതരായത്. ഈ വിവാഹത്തിന് സിലിയുടെ വീട്ടുകാര്‍ നിര്‍ബന്ധിച്ചെന്നായിരുന്നു ഷാജു ആദ്യം പറഞ്ഞത്. എന്നാല്‍ രണ്ടാം വിവാഹത്തിന് തങ്ങള്‍ എതിരായിരുന്നുവെന്നും വിവാഹത്തില്‍ പങ്കെടുത്തില്ലെന്നും സിലിയുടെ സഹാദരന്‍ മൊഴി നല്‍കി.

ഷാജു-സിലി ദമ്പതികളുടെ മകള്‍ ആല്‍ഫൈന്‍ മരിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് സിലി കൊല്ലപ്പെടുന്നത്. നേരത്തെ ജോളിയുടെയും ആദ്യഭര്‍ത്താവ് റോയിയുടെയും വിവാഹഫോട്ടോ പുറത്തുവന്നിരുന്നുന്നു. ജോളി കൊലപ്പെടുത്തിയ റോയിയും മാതാപിതാക്കളായ ടോം തോമസും അന്നാമ്മ തോമസും ചിത്രത്തിലുണ്ട്.

മരണങ്ങളുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ റോയിയുടെ സഹോദരന്‍ റോജോ, കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ റെഞ്ചി എന്നിവരും വിവാഹ ചിത്രത്തിലുണ്ട്. അതേസമയം ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തില്‍ സംശയമുന്നയിച്ച സഹോദരന്‍ റോജോയുടെ പരാതിയിലുള്ള കേസന്വേഷണത്തിലാണ് വഴിത്തിരിവുണ്ടായത്. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button