Latest NewsNewsIndia

ഇന്ത്യ-അമേരിക്ക വ്യാപാര കരാർ അന്തിമ ധാരണയിൽ എത്തിയതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ

ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാർ അന്തിമ ധാരണയിൽ എത്തിയതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ പുനഃപരിശോധിക്കാൻ ഒരു സമിതിയെ നിയോഗിക്കും. ‘ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ്’ അഥവാ ജിഎസ്പി ലിസ്റ്റിൽ ഇന്ത്യയുടെ പേര് പുനഃസ്ഥാപിക്കുകയാകും അമേരിക്ക സ്വീകരിക്കുന്ന പ്രധാന നടപടി.

അമേരിക്കൻ കോൺഗ്രസ് ജിഎസ്പി സംവിധാനപ്രകാരം നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന രണ്ടായിരത്തോളം ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഇല്ലാതെ അമേരിക്കൻ വിപണിയിൽ നേരിട്ട് പ്രവേശനം ലഭിക്കും. ഇതോടെ ജിഎസ്പി കരാറിന്റെ പ്രധാന ഗുണഭോക്താവായി ഇന്ത്യ മാറുകയും ചെയ്യും.

ഹാർലി ഡേവിഡ്സൺ ബൈക്കിന് ഇന്ത്യയിൽ ചുമത്തുന്ന 100 ശതമാനം നികുതി അടക്കം ഭാഗികമായി കരാർ പ്രകാരം പിൻവലിക്കും. ഈ മാസം അവസാനത്തോടെ വ്യാപാരകരാറിൽ മഷി പുരളും എന്നാണ് സൂചനകൾ ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button