News

‘നിന്നോടാരാ കട്ട് ചെയ്യാന്‍ പറഞ്ഞെ’ – ഗാനഗന്ധര്‍വ്വന്റെ രസകരമായ മേക്കിങ് വീഡിയോ പുറത്ത്

മെഗാസ്റ്റാര്‍ മമ്മുട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധര്‍വ്വന്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ലൊക്കേഷനിലെ രസകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്.

ഗാനമേള പാട്ടുകാരനായ കലാസദന്‍ ഉല്ലാസായിട്ടാണ് മമ്മുട്ടി ചിത്രത്തില്‍ വേഷമിടുന്നത്. പുതുമുഖം വന്ദിതയാണ് നായികയായെത്തുന്നത്. രമേശ് പിഷാരടിയും ഹരി.പി.നായരും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

മുകേഷ്, ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ എന്നിവരും ഗാനഗന്ധര്‍വ്വനില്‍ അഭിനയിക്കുന്നുണ്ട്. അഴകപ്പനാണ് ഛായാഗ്രഹണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button