ആലപ്പുഴ•അരൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന് അടങ്ങി ഒതുങ്ങി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണന്ന അപേക്ഷ മാത്രമേ തനിക്കുള്ളൂവെന്ന് മന്ത്രി ജി സുധാകരന്. യു.ഡി.എഫ് സ്ഥാനാര്‍ഥി അരൂരിലെ കാര്യങ്ങളല്ല പറയുന്നത്. പൂച്ചയുടേയും പട്ടിയുടെയും പൂതനയുടെയും മറുതയുടെയും കാര്യമാണ് പറയുന്നത്. അതൊന്നും ഇവിടെ വിഷയമല്ല. ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് പറയുന്നു. ജയിലില്‍ പോകാനാണോ വോട്ടുചോദിക്കുന്നത് ? അതിന് ഇവിടെ സ്വാതന്ത്ര്യ സമരം നടക്കുന്നോ ? അടിയന്തരാവസ്ഥയുണ്ടോ ? അതെല്ലാം അസംബന്ധമാണെന്നും ഒരു സ്വകാര്യ ചാനലിനോട് മന്ത്രി പ്രതികരിച്ചു.
ഭാര്യയും അമ്മയും ഒഴികെയുള്ള എല്ലാ സ്ത്രീകളും എന്റെ സഹോദരിമാരാണ്. ഷാനിമോളും അങ്ങനെതന്നെ. അതൊന്നും ചര്‍ച്ചാ വിഷയമല്ലല്ലോ ? പോലീസ് മാങ്ങാത്തൊലി (പോലീസില്‍ പരാതി നല്‍കിയകാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍). തന്നോടല്ലേ മാപ്പ് പറയേണ്ടത്.
അവര്‍ അടങ്ങിയൊതുങ്ങി തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ പറയൂ. മറ്റൊരു അഭ്യര്‍ഥനയും തനിക്കില്ലെന്നും സുധാകരന് പറഞ്ഞു.
Post Your Comments