തൊഴിലവസരവുമായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എഫ്.സി.ഐ).ജനറല്‍, ഡിപ്പോ, മൂവ്മെന്റ്, അക്കൗണ്ട്സ്, ടെക്നിക്കല്‍, സിവില്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഹിന്ദി എന്നീ വിഭാഗങ്ങളിലെ മാനേജര്‍ തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. അഞ്ചു മേഖലകളിലായി 330 ഒഴിവുണ്ട്. നോര്‍ത്ത് സോണ്‍ 187, സൗത്ത് സോണ്‍ 65, വെസ്റ്റ് സോണ്‍ 15, ഈസ്റ്റ് സോണ്‍ 37, നോര്‍ത്ത് ഈസ്റ്റ് സോണ്‍ 26. എന്നിവയിൽ ഏതെങ്കിലും ഒരു സോണിലെ ഒരു പോസ്റ്റ് കോഡിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു.
ഓണ്‍ലൈന്‍ ടെസ്റ്റ്, അഭിമുഖം, ട്രെയിനിങ് എന്നിവ നടത്തിയാണ് തിരഞ്ഞെടുപ്പ്. ഹിന്ദി വിഭാഗത്തിലേക്ക് ഓണ്‍ലൈന്‍ ടെസ്റ്റ്, അഭിമുഖം എന്നിവ വഴിയായിരിക്കും തിരഞ്ഞെടുപ്പ്. രണ്ടു ഘട്ടങ്ങളായാകും ഓൺലൈൻ പരീക്ഷ നടക്കുക. ഒന്നാം ഘട്ടത്തിന് കേരളത്തില്‍ കൊച്ചി, കണ്ണൂര്‍, തൃശ്ശൂര്‍, തിരുവനന്തപുരം, കോഴിക്കോട് എന്നീ ജില്ലകളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ടാകും. രണ്ടാംഘട്ടത്തില്‍ കൊച്ചിയിലാകും പരീക്ഷ കേന്ദ്രം.
വിശദ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :http://www.fci.gov.in/
അവസാന തീയതി : ഒക്ടോബര്‍ 27
Post Your Comments