ന്യൂഡൽഹി: ലോകത്തെ മുന്‍നിര സമ്പദ്‌വ്യവസ്ഥകളിലെ മാന്ദ്യം കാരണം ക്രൂഡ് ഓയില്‍ വിലയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. ക്രൂഡ് ഓയില്‍ വിലയില്‍ കഴിഞ്ഞയാഴ്ച 5 ശതമാനത്തിലധികം ഇടിവ് ഉണ്ടായി. 2019 ലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 235.7 ഡോളറിനേക്കാള്‍ 23 ശതമാനം കുറവാണ് ഇപ്പോഴത്തെ നിരക്ക്.
നിലവില്‍ എല്ലാ കണ്ണുകളും യുഎസ്-ചൈന വ്യാപാര ചര്‍ച്ചകളിലാണ്. അടുത്ത ദിവസം നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ ചില പ്രധാനപ്പെട്ട കരാറുകള്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷ. ഇതും ക്രൂഡ് വിലയെ ബാധിക്കാനിടയുണ്ട്. ബ്രെന്‍റ് ക്രൂഡ് ഫ്യൂച്ചേഴ്സ് ബാരലിന് ഒരു ശതമാനം ഇടിഞ്ഞ് 58.36 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 4 സെന്‍റ് ഉയര്‍ന്ന് 52.85 ഡോളറിലെത്തി.
ഇന്ത്യയിലെ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍, ഒക്ടോബറില്‍ ഡെലിവറി ചെയ്യുന്നതിനുള്ള ക്രൂഡ് 14,529 ലോട്ടുകളില്‍ ബാരലിന് 29 ഡോളര്‍ അഥവാ 0.78 ശതമാനം ഉയര്‍ന്ന് 3,764 ഡോളറിനാണ് വ്യാപാരം നടന്നത്. കഴിഞ്ഞ ആഴ്ച, ബ്രെന്റ് ഫ്യൂച്ചേഴ്സ് 5.7% ഇടിഞ്ഞിരുന്നു. ജൂലൈ മുതലുള്ള ഏറ്റവും വലിയ പ്രതിവാര ഇടിവായിരുന്നു ഇത്. കഴിഞ്ഞയാഴ്ച ഡബ്ല്യുടിഐക്ക് 5.5 ശതമാനം നഷ്ടം നേരിട്ടു, ജൂലൈ മുതലുള്ള ഏറ്റവും വലിയ ഇടിവാണ് ഡബ്ല്യുടിഐയിലും രേഖപ്പെടുത്തിയത്.
സെപ്റ്റംബര്‍ 14 ലെ സൗദി അരാംകോ ഡ്രോണ്‍ ആക്രമണത്തിന് ശേഷം ഉല്‍പാദനം പ്രതീക്ഷിച്ചതിലും വേഗത്തില്‍ പുനരാരംഭിച്ചതും പെട്ടെന്ന് എണ്ണ വില കുറയാന്‍ കാരണമായി. ആഗോള വിപണിയില്‍, ആഗോള സാമ്ബത്തിക മാന്ദ്യം, യുഎസ് സമ്പദ്‌വ്യവസ്ഥവ്യവസ്ഥയുടെ തകര്‍ച്ച, ചൈനയിലെയും ജര്‍മ്മനിയിലെയും ബലഹീനത സൂചനകള്‍, യുഎസ്-ചൈന വ്യാപാര ചര്‍ച്ചകളിലെ അനിശ്ചിതത്വം എന്നിവയ്ക്കിടയിലാണ് ഭാവിയില്‍ അസംസ്കൃത എണ്ണയുടെ ആവശ്യം ദുര്‍ബലമായി കണക്കാക്കപ്പെടുന്നതും വില കുത്തനെ കുറയുന്നതും.
Post Your Comments