Latest NewsNewsSaudi ArabiaGulf

എൻജിൻ തകരാറിലായി നിയന്ത്രണം വിട്ട് നടുക്കടലിൽ ഒഴുകിയ കപ്പലിൽ കുടുങ്ങിയവരെ രക്ഷിച്ചു

റിയാദ് : എൻജിൻ തകരാറിലായി നിയന്ത്രണം വിട്ട് നടുക്കടലിൽ ഒഴുകിയ കപ്പലിൽ കുടുങ്ങിയവരെ രക്ഷിച്ചു. 46 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യെമൻ ആസ്ഥാനമായുള്ള അൽവാതിഖ് കപ്പലിലെ 60 യാത്രക്കാരെയും 5 കപ്പൽ ജീവനക്കാരെയും അറബ് സഖ്യസേന രക്ഷപ്പെടുത്തിയത്.

സൊകോത്ര ദ്വീപിൽ നിന്നു യെമൻ തീരമായ അൽ മഹാറയിലേക്ക് വരവേ നാഷ്ടൂൺ തുറമുഖത്തുനിന്നും 117 നോട്ടിക്കൽ മൈൽ അകലെ വച്ച് ശക്തമായ കടൽകാറ്റിലകപ്പെട്ട് കപ്പലിന്‍റെ എൻജിനുകൾ തകരാറിലാവുകയായിരുന്നു. അറബ് സഖ്യസേനയുടെ ബോട്ടുകളിലാണ് ഇവരെ നാഷ്ടൂൺ തുറമുഖത്തെത്തിച്ചത്. 11 സ്ത്രീകളും 7 കുട്ടികളും 42 പുരുഷന്മാരും ഇവരിൽ ഉൾപ്പെടുന്നു. ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശരായവരുടെ ആരോഗ്യനില പരിശോധിക്കുകയും ആവശ്യമായ ഭക്ഷണം എത്തിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button