കാബൂള്‍: ദക്ഷിണേഷ്യയുടെ ചുമതല വഹിക്കുന്ന അല്‍ഖ്വയിദ തലവന്‍ അസിം ഒമറിനെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തി അമേരിക്ക. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ഹെല്മാന്ഡ് പ്രവിശ്യയിലുള്ള മുസ ഖാല ജില്ലയില്‍ വച്ചാണ് അമേരിക്കന്‍-അഫ്ഗാന് സേനകള്‍ സംയുക്തമായി നടത്തിയ വ്യോമാക്രമണം അസിം ഒമറിന്റെ ജീവനെടുത്തത്. കഴിഞ്ഞ മാസം 23നാണ് ഇയാള്‍ കൊല്ലപ്പെടുന്നത്. പാകിസ്ഥാനിയായ ഇയാള്‍ക്കൊപ്പം അല്‍ഖ്വയ്ദ ഭീകര സംഘടനയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ ആറ് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇക്കാര്യം അഫ്ഗാനിസ്ഥാന് ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് ട്വിറ്റര്‍ വഴി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ 2014 മുതല്‍ അല്‍ഖ്വയിദയെ നയിക്കുന്നയാളാണ് അസിം. ഇയാള്‍ ഉത്തര്‍ പ്രദേശിലെ സംഭാലില്‍ നിന്നും 1990ല്‍ പാകിസ്ഥാനിലേക്ക് നാടുവിട്ടുപോയ ആളാണ്.സെപ്തംബര്‍ 22-23 രാത്രിയില്‍ ദുര്‍ഘടവും ദൈര്‍ഘ്യമേറിയതുമായ റെയ്ഡിലൂടെ അഫ്ഗാന് സേന നടത്തിയ ദൗത്യത്തിന് അമേരിക്കന്‍ വിമാനങ്ങള്‍ വ്യോമസുരക്ഷ നല്‍കിയിരുന്നു.
റോയിയുടെ അടുത്ത സുഹൃത്തിന്റെ മരണവും ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു , മരിച്ചത് ഭക്ഷണം കഴിച്ച ഉടനെ
എന്നാല്‍ ദുഖകരമായ വസ്തുത, അമേരിക്കന്‍ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ കുഞ്ഞുങ്ങള്‍ അടക്കമുള്ള നിരപരാധികളായ 40 പേര് കൂടി കൊല്ലപ്പെട്ടുവെന്നതാണ്. മരിച്ചവരില്‍ അല്‍ഖ്വയിദ തലവന്‍ അയ്മാന്‍ അല്‍ സവാഹിരിയുടെ സന്ദേശവാഹകനായ ‘റൈഹാന്‍’ എന്നയാളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അഫ്ഗാനിസ്ഥാന് സുരക്ഷാ ഡയറക്ടറേറ്റ് പറയുന്നുണ്ട്.
Post Your Comments