Latest NewsKeralaNews

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി; കേരളത്തിൽ വിതരണം ചെയ്‌തത്‌ 851 കോടി

തിരുവനന്തപുരം: കർഷകർക്ക് ആശ്വാസമായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പി.എം. കിസാൻ) പദ്ധതിയിലൂടെ കേരളത്തിൽ വിതരണംചെയ്തത് 851.85 കോടി രൂപ. വെള്ളിയാഴ്ചവരെയുള്ള കണക്കാണിത്. പദ്ധതിയിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് മൂന്നു ഗഡുക്കളായി ഒരു സാമ്പത്തികവർഷം 6,000 രൂപവീതം ലഭിക്കും.

കഴിഞ്ഞവർഷം ഡിസംബർ ഒന്നിനു നിലവിൽവന്ന പി.എം. കിസാനിൽ സംസ്ഥാനത്ത് 21,72,424 കർഷകരാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഇവരിൽ 21,18,103 പേർക്ക് ആദ്യഗഡു ലഭിച്ചു. 17,19,219 പേർക്ക് രണ്ടാം ഗഡുവും. മൂന്നാം ഗഡു കിട്ടിയത് 4,21,955 കർഷകർക്കാണ്. പദ്ധതിയുടെ തുടക്കത്തിൽത്തന്നെ അപേക്ഷിച്ചവർക്കാണ് മുഴുവൻ തുകയായ 6000 രൂപയും ലഭിച്ചത്.

ബാങ്ക് അക്കൗണ്ടിലെ പിശക് കാരണം ആനുകൂല്യം കിട്ടാത്തവരുണ്ട്. ഇങ്ങനെയുള്ളവർ അപേക്ഷ നൽകിയ കൃഷിഭവനിൽ ശരിയായ രേഖകൾ നൽകണം. വിവിധ കാരണങ്ങളാൽ അപേക്ഷകരിൽ 54,321 പേരെ പരിഗണിച്ചില്ല. ആധാർ നമ്പറിലെ പിശകാണ് പ്രധാന കാരണം. ഇങ്ങനെയുള്ളവർക്ക് ആധാർ നമ്പർ തിരുത്താനുള്ള സൗകര്യം പി.എം. കിസാൻ വെബ്സൈറ്റിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

തൃശ്ശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. സ്വന്തമായി കൃഷിഭൂമിയുള്ള ചെറുകിട-നാമമാത്ര കർഷകർക്ക് ആനുകൂല്യത്തിന് അപേക്ഷിക്കാം. എന്നുവരെ അപേക്ഷ സ്വീകരിക്കുമെന്ന അറിയിപ്പില്ല. ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി അപേക്ഷ വേഗത്തിലാക്കാൻ കേന്ദ്ര കൃഷിമന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button