കോഴിക്കോട്: കൂടത്തായിലെ കൂട്ടകൊലപാതക പരമ്പരയില്‍ ജോളിയെ സഹായിച്ചെന്ന് സംശയിക്കുന്ന കൂടുതല്‍ ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ഡെപ്യൂട്ട തഹസില്‍ദാര്‍ ജയശ്രീ, മുന്‍ എസ്‌ഐ വി. രാമനുണ്ണി എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. വ്യാജ ഒസ്യത്ത് തയ്യാറാക്കാനും മറ്റും ജോളിയെ സഹായിച്ചത് ജയശ്രീയാണെന്നാണ് കരുതുന്നത്. ഇതേ തുടര്‍ന്ന് അന്വേഷണസംഘം ജയശ്രീയുടെ മൊഴി എടുത്തു. ബാലുശ്ശേരിയിലെ വീട്ടില്‍ വെച്ചായിരുന്നു മൊഴിയെടുപ്പ്. ഇപ്പോള്‍ കോഴിക്കോട് ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാരാണ് ജയശ്രീ.
അതേസമയം, റോയിയുടെ മരണത്തില്‍ അന്ന് അസ്വാഭാവികത ഒന്നും തന്നെ തോന്നിയില്ലെന്ന് കേസന്വേഷിച്ച എസ്‌ഐ വി രാമനുണ്ണി വ്യക്തമാക്കി. ഇക്കാര്യം ബന്ധുക്കളില്‍ ആരും അന്ന് പരാതി പറഞ്ഞില്ല. 2012-ല്‍ താന്‍ അവിടെ നിന്ന് സ്ഥലംമാറ്റം കിട്ടി പോയെന്നും രാമനുണ്ണി പറഞ്ഞു.
”റോയിയുടെ മരണം നടന്നപ്പോള്‍ ഇവിടെ മുമ്പ് നടന്ന രണ്ട് മരണങ്ങളെക്കുറിച്ചെങ്കിലും ഇപ്പോള്‍ പരാതി നല്‍കിയവര്‍ സൂചന നല്‍കണമായിരുന്നു എന്നും അങ്ങനെയെങ്കില്‍ ഈ കേസ് ഇങ്ങനെ തീര്‍ന്നുപോകില്ലായിരുന്നെന്ന വിശ്വാസക്കാരനാണ് താനെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ അതനുസരിച്ച് മേലുദ്യോഗസ്ഥരോട് അക്കാര്യങ്ങള്‍ ചോദിച്ച് തീരുമാനമെടുക്കാമായിരുന്നു. അന്ന് റോയിയുടെ സഹോദരിയും സഹോദരനും വിദേശത്തായിരുന്നു. അവരെ നേരിട്ട് കണ്ട് മൊഴിയെടുക്കാനൊന്നും തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും രാമനുണ്ണി വ്യക്തമാക്കി.
ഇപ്പോള്‍ ഒടുവില്‍ ജോളി ഒസ്യത്ത് കൃത്രിമമായി ഉണ്ടാക്കിയെന്നും അതിലുണ്ടായ സംശയമാണ് ഈ മരണത്തെക്കുറിച്ചുള്ള പരാതിയിലെത്തിച്ചതെന്നാണ് എന്റെ അറിവ്. അതിന് മുമ്പ് ബന്ധുക്കള്‍ക്ക് പോലും ഇത്തരം പരാതികളുണ്ടായിരുന്നില്ല എന്നാണ് അറിവ്”, രാമനുണ്ണി പറയുന്നു.
Post Your Comments