Latest NewsComputerNews

നിർമിത ബുദ്ധിയെ പരിശീലിപ്പിക്കാൻ ഗൂഗിൾ തിരഞ്ഞെടുത്ത ഇന്ത്യൻ ഭാഷകളിൽ മലയാളവും

ന്യൂഡൽഹി: ഗൂഗിൾ നിർമിത ബുദ്ധി (എഐ) സ്പീച് റെകഗ്നിഷൻ മലയാളം പഠിക്കുന്നു. ഇതിനായി തിരഞ്ഞെടുത്ത ഇന്ത്യൻ ഭാഷകളിൽ മലയാളവും ഇടം പിടിച്ചു. തൽസമയ ബഹുഭാഷാ സംസാരം തിരിച്ചറിയാൻ എഐയെ പഠിപ്പിക്കാൻ ആണ് ഗൂഗിൾ ഭാഷാ വൈവിധ്യമുള്ള ഇന്ത്യയെ തിരഞ്ഞെടുത്തിരിക്കുന്നത്. അതിനായുള്ള ഭാഷകളിലാണ് മലയാളവും ഇടം പിടിച്ചത്.

ഗൂഗിള്‍ അസിസ്റ്റന്റ് അടുത്ത ഘട്ടത്തിൽ ഇന്ത്യൻ ഭാഷകൾ സംസാരിക്കുമ്പോൾ അതിൽ മലയാളവും ഉണ്ടായേക്കാവുന്ന സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. എൻഡ് ടു എൻഡ് സ്ട്രീമിംഗ് മോഡൽ വഴി പ്രവർത്തിക്കുന്ന നിർമ്മിത ബുദ്ധി തൽസമയ പരിഭാഷ തുടങ്ങിയ സംവിധാനങ്ങൾക്ക് തുടക്കം കുറിച്ചേക്കാം.

ഇന്ത്യൻ ഭാഷകളിൽ നിർമിത ബുദ്ധിക്ക് പരിശീലനം നൽകുന്ന കാര്യം ഗൂഗിൾ എഐ ബ്ലോഗിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹിന്ദി, മറാഠി, ഉറുദു, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി എന്നിവയാണ് മറ്റ് ഭാഷകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button