Life Style

ഭക്ഷണത്തെക്കുറിച്ചുള്ള  അഭിപ്രായം പറഞ്ഞതിന് യുവതിക്ക് സമ്മാനം

ഭക്ഷണത്തെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞതിന് സമ്മാനങ്ങളൊന്നും അധികമാര്‍ക്കും ലഭിച്ചിട്ടുണ്ടാവില്ല. എന്നാല്‍ പതിവായി കഴിക്കാനെത്തുന്ന റെസ്റ്റോറന്റിലെ ആഹാരം നല്ലതാണെന്ന പറഞ്ഞ യുവതിയ്ക്ക് അമ്പരപ്പിക്കുന്ന സമ്മാനം നല്‍കിയിരിക്കുകയാണ് അമേരിക്കയിലെ ഒരു റസ്‌റ്റോറന്റ് ഉടമ.

ബ്രീഹാള്‍ എന്ന യുവതിയ്ക്കാണ് റസ്‌റ്റോറന്റ് ഉടമയുടെ വക സമ്മാനം ലഭിച്ചിരിക്കുന്നത്. പതിവായി പോകാറുള്ള റെസ്‌റ്റോറന്റിലെ ഫ്രൈഡ് ചിക്കന്‍ നല്ലതാണെന്ന് ട്വിറ്ററില്‍ കുറിച്ചതിന് ജീവിത കാലം മുഴുവന്‍ സൗജന്യ ചിക്കന്‍ വാഗ്ദാനം നല്‍കിയിരിക്കുകയാണ് റസ്റ്റോറന്റ് ഉടമ.

ചിക്കന്‍ നല്ലതാണെന്നുള്ള ബ്രിഹാളിന്റെ ട്വീറ്റിന് ശേഷം ബിസിനസില്‍ വന്‍ വര്‍ധനവാണുണ്ടായതെന്നാണ് ഉടമ പറയുന്നത്. ജീവനക്കാരുടെ പെരുമാറ്റത്തെ കുറിച്ചും ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചും ട്വീറ്റ് ചെയ്തതോടെ റസ്‌റ്റോറന്റില്‍ നല്ല തിരക്കാണ്. ഇതോടെയാണ് ഇത്തരമൊരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് റസ്‌റ്റോറന്റ് ഉടമ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button