കാട്മണ്ഡു : ബലാത്സംഗ ശ്രമത്തിനു നേപ്പാള്‍ മുന്‍ സ്പീക്കര്‍ കൃഷ്ണ ബഹാദൂര്‍ മഹാര അറസ്റ്റിലായി. പാര്‍ലമെന്റ് ജീവനക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് മുന്‍ സ്പീക്കറെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച തന്റെ വീട്ടിലേക്ക് മഹാര മദ്യപിച്ച് എത്തുകയായിരുന്നു. ആ സമയം താന്‍ വീട്ടില്‍ തനിച്ചായിരുന്നു. മഹാര തന്നെ ആക്രമികുകയായിരുന്നെന്നു സ്ത്രീ പറഞ്ഞു.
വീട്ടില്‍ കടന്നു കയറുന്നത് തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല എന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. ബലാത്സംഗ ശ്രമം, അതിക്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീയുടെ പരാതിയെ തുടര്‍ന്നു കഴിഞ്ഞ ചൊവ്വാഴ്ച മഹാര സ്പീക്കര്‍ പദവി രാജി വെച്ചിരുന്നു. അതേസമയം ബഹാര ആരോപണം നിഷേധിക്കുകയും ചെയ്തു.
കാഠ്മണ്ഡു കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചതിന് പിന്നാലെയാണ് പോലീസ് സ്പീക്കറെ അറസ്റ്റ് ചെയ്തത്. 2017ലാണ് ഇദ്ദേഹം സ്പീക്കര്‍ പദവിയിലെത്തുന്നത്. നേപ്പാളില്‍ നിലനിന്നിരുന്ന ആഭ്യന്തര യുദ്ധം അവസാനിച്ചപ്പോള്‍ സമാധാന ചര്‍ച്ചകളില്‍ മാവോയിസ്റ്റുകളെ പ്രതിനിധീകരിച്ചതും മഹാരയായിരുന്നു.
Post Your Comments