Latest NewsNewsIndia

കാശ്മീരിലേക്ക് ഭീകരർ നുഴഞ്ഞു കയറാൻ സാധ്യത; ഇമ്രാൻ ഖാന്റെ മോഹം സ്വപ്നത്തിൽ മാത്രം യാഥാർഥ്യമാകുമെന്ന് അമിത് ഷാ

ശ്രീനഗര്‍: കാശ്മീരിലേക്ക് ഭീകരർ നുഴഞ്ഞു കയറാൻ സാധ്യത ഉള്ളതായി റിപ്പോർട്ട്. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന ഉള്‍ക്കൊണ്ട് പാക് അധീന കശ്മീരിലെ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന വിഘടനവാദി സംഘടന അതിര്‍ത്തിയിലേയ്ക്ക് റാലി സംഘടിപ്പിക്കുന്നുണ്ട്. ഇത് മറയാക്കി അതിര്‍ത്തിയിലേയ്ക്ക് നുഴഞ്ഞു കയറ്റക്കാരെ എത്തിക്കാനാണ് നീക്കം. മുസഫറാബാദില്‍ നിന്നും ശ്രീനഗര്‍ ഹൈവേ വഴിയാണ് മാര്‍ച്ച് ചെയ്യുന്നത്. എന്നാൽ ഇമ്രാൻ ഖാന്റെ മോഹം സ്വപ്നത്തിൽ മാത്രം യാഥാർഥ്യമാകുമെന്ന് അമിത് ഷാ പ്രതികരിച്ചു. അതിര്‍ത്തി കടന്നെത്തുന്ന ഒരു ഭീകരനും ജീവനോടെ മടങ്ങിപ്പോകില്ല. അമിത് ഷാ വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം അതിർത്തി പ്രദേശത്തെ സുരക്ഷ ശക്തമാക്കി. എന്തും നേരിടാനുള്ള ഒരുക്കത്തിലാണ് കര-വ്യോമ സേനകള്‍. പാക് രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.

ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ തലവന്‍ റഫീഖ് ദാറാണ് റാലിയുടെ തലവന്‍. നിയന്ത്രണ രേഖ കടക്കുമെന്നാണ് ഇവരുടെ ആഹ്വാനമെങ്കിലും ഇവരെ ചകോത്തിയില്‍ തടയുമെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button