Latest NewsIndiaSaudi ArabiaNewsGulf

പ്രധാനമന്ത്രി സൗദി സന്ദർശനത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്

റിയാദ് : പ്രധാനമന്ത്രി നരേന്ദ്രമോദി സൗദി അറേബ്യ സന്ദർശിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഈ മാസം 29 നു റിയാദിലെത്തുന്ന പ്രധാനമന്ത്രി സൗദിയിലെ ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. റിയാദില്‍ നടക്കുന്ന നിക്ഷേപ സംഗമത്തിലും നരേന്ദ്രമോദി പങ്കെടുത്തേക്കും. നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കഴിഞ്ഞ ദിവസം സൗദിയിൽ എത്തിയെന്നും സൂചനയുണ്ട്. അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനം റിയാദിലെ ഇന്ത്യൻ എംബസ്സി ഇതുവരെ ഔദ്യോഗികമായി  സ്ഥിരീകരിച്ചിട്ടില്ല.

അടുത്തിടെ അരാംകൊ എണ്ണ പ്ലാന്റിൽ ഉണ്ടായ ഭീകരാക്രമണത്തിന് ശേഷം സൗദി ഭീകരതയ്ക്കെതിരെ നിലപാട് കടുപ്പിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള സൗഹൃദ രാഷ്ട്രങ്ങളുമായി ചേർന്ന് ആഗോള ഭീകരതയെയ്ക്കെതിരെ പോരാട്ടം ശക്തമാക്കാനുമാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button