Latest NewsNewsCarsAutomobile

കിടിലൻ ലുക്കിൽ ജനപ്രിയ ചെറുകാറായ ക്വിഡിന്റെ പുതിയ മോഡൽ വിപണിയിൽ

കിടിലൻ ലുക്കിൽ ജനപ്രിയ ചെറുകാറായ ക്വിഡിന്റെ പുതിയ മോഡൽ ഫേസ്ലിഫ്റ്റ്  വിപണിയിലെത്തിച്ച് റെനോൾട്ട്. ചൈനയില്‍ പുറത്തിറങ്ങിയ റെനൊയുടെ ഇലക്ട്രിക് കാര്‍ കെ.ഇസഡ്.ഇയോട് സാമ്യമുള്ളതാണ് 2019 മോഡൽ ക്വിഡ്. പുതിയ ബംബര്‍, സ്പ്ലിറ്റ് ഹെഡ്‌ലാംപ്, എല്‍ഇഡി ഡേറ്റൈം റണ്ണിങ് ലാംപ് തുടങ്ങി വാഹനത്തെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കുന്ന മാറ്റങ്ങളാണ് 2019 ക്വിഡിലുള്ളത്. KWID-1

അടുത്തിടെ വിപണിയിൽ എത്തിച്ച ട്രൈബറിനോട് സാമ്യമുള്ള ഇന്റീരിയറാണ് പുതിയ ക്വിഡിനു നല്കിയിരിക്കുന്നത്. എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ പ്രധാന പ്രത്യേകതകൾ. 54പിഎസ് കരുത്തുള്ള 799 സിസി എന്‍ജിനും 68 പിഎസ് കരുത്തുള്ള ഒരു ലീറ്റര്‍ എന്‍ജിനുമാണ് ക്വിഡിനെ നിരത്തിൽ കരുത്തനാക്കുന്നത്.

KWID-2

എട്ടുമോഡലുകളിലായി വിപണിയിലെത്തുന്ന ക്വിഡിന്റെ 800 സിസി വകഭേദത്തിന് 2.83 ലക്ഷം മുതല്‍ 4.13 ലക്ഷം വരെയും ഒരു ലിറ്റര്‍ വകഭേദത്തിന് 4.33 ലക്ഷം മുതല്‍ 4.84 ലക്ഷം രൂപവരെയാണ് വില. 800 സിസി സ്റ്റാന്റേര്‍ഡിന് 2.83 ലക്ഷം രൂപ,ആര്‍.എക്‌സ്.ഇയ്ക്ക് 3.53 ലക്ഷം രൂപ, ആര്‍.എക്‌സ്.എല്ലിന് 3.83 ലക്ഷം രൂപ, ആര്‍.എക്‌സ്.ടി 4.13 ലക്ഷം രൂപ എന്നിങ്ങനെയാണ് വില എങ്കിൽ. ഒരു ലിറ്റര്‍ വകഭേദത്തിന്റെ ആര്‍.എക്‌സ്.ടിക്ക് 4.33 ലക്ഷം രൂപയും ക്ലൈംബറിന് 4.54 ലക്ഷം രൂപയും ആര്‍.എക്‌സ്.ടി ഈ.സി.ആറിന് 4.63 ലക്ഷം രൂപയും ക്ലൈംബര്‍ ഇ.സി.ആറിന് 4.84 ലക്ഷം രൂപയുമായിരിക്കും വില.

shortlink

Related Articles

Post Your Comments


Back to top button