
താനെ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബാത്‌റൂമിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കടുത്ത ശിക്ഷ. 40 വയസ്സുകാരനായ കലാമുദ്ദീൻ മുഹമ്മദ് നാസിർഖാന് മൂന്നു വർഷം കഠിന തടവും 6000 രൂപ പിഴയും ആണ് കോടതി വിധിച്ചത്. താനെയിലെ പ്രത്യേക പോക്സോ കോടതിയാണു നവി മുംബൈയിൽ കച്ചവടം നടത്തുന്ന പ്രതിക്ക് ശിക്ഷ വിധിച്ചത്. സമൂഹത്തിനു തെറ്റായ സന്ദേശമാണ് ഇത്തരം ക്രൂരകൃത്യങ്ങൾ നൽകുകയെന്നു വിധി പ്രസ്താവിച്ച ജഡ്ജി ആർ. വി. താമ്ഹനേക്കർ പറഞ്ഞു.
കലാമുദ്ദീൻ 13 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. കലാമുദ്ദീൻ കുട്ടിയും പ്രദേശവാസികളായിരുന്നു. പൊതുശൗചാലയത്തിൽ വച്ചാണ് നാസിർഖാൻ കുട്ടിയെ പീഡിപ്പിച്ചത്. 2017 ജൂൺ 23നാണ് കേസിനാസ്പദമായ സംഭവം. പൊതുശൗചാലയത്തിലേക്കു പോയ കുട്ടി പേടിച്ച് കരഞ്ഞുകൊണ്ടു പുറത്തേക്കു വന്നതിനെ തുടർന്ന് മാതാപിതാക്കൾ കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്.
കുട്ടിയെ പിന്തുടർന്ന് ഇയാൾ ശൗചാലയത്തിൽ കയറുകയായിരുന്നു. മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് അറസ്റ്റു ചെയ്തു. വിവരം പുറത്തുപറഞ്ഞാൽ മാതാപിതാക്കളെ അപകടപ്പെടുത്തുമെന്നു പറഞ്ഞതായും കുട്ടി വെളിപ്പെടുത്തി.
Post Your Comments