രക്ഷിതാക്കള്‍ സൂക്ഷിക്കുക എന്ന് തുടങ്ങുന്നതായിരുന്നു അടുത്തിടെ സംവിധായകന്‍ ലാല്‍ ജോസിന്റെ പേരില്‍ പ്രചരിച്ച ശബ്ദസന്ദേശം പ്രചരിക്കപ്പെട്ടത്.സിനിമാ ഷൂട്ടിങ്ങിനിടെ വിനോദ സഞ്ചാര മേഖലകളായ തൃശൂര്‍ ചപ്പാറയിലും വാഴാനി ഡാമിലും പോയെന്നും അവിടെ വിദ്യാര്‍ഥികളും യുവതീ യുവാക്കളുമെത്തി മോശം കാര്യങ്ങളില്‍ ഏര്‍പ്പെടുകയാണെന്നും സന്ദേശത്തില്‍ ആരോപിക്കുന്നു.
‘അധ്യാപക കൂട്ടം’ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് കിട്ടിയതാണെന്ന് അവകാശപ്പെട്ടാണ് ഈ ഓഡിയോ പ്രചരിക്കുന്നത്. എന്നാല്‍ തന്റെ ശബ്ദമല്ലെന്ന് വ്യക്തമാക്കി ലാല്‍ ജോസ് രംഗത്തെത്തി. മറ്റുള്ളരുടെ ജീവിതത്തില്‍ സാമൂഹികമാധ്യമങ്ങള്‍ ഉണ്ടാക്കുന്ന പ്രശനങ്ങള്‍ പറയുന്ന വികൃതി സിനിമയ്ക്ക് പിന്നാലെ തന്റെ ആനുഭവം പങ്കുവച്ചാണ് ലാല്‍ ജോസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. വ്യാജ ഓഡിയോ ക്ലിപ്പിനെതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ലാല്‍ ജോസ് പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം.
എന്റെ സിനിമ നാൽപ്പത്തിയൊന്നിന്റെ ടീസർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ തിരക്കുകളുമായി നെട്ടോട്ടമോടുന്നതിനിടെ വക്കീലാപ്പീസും പോലീസ് കമ്മീഷണർ ഓഫീസും ഒക്കെ കേറിയിറങ്ങണ്ട അവസ്ഥ. അതെത്ര സങ്കടകരവും അരോചകവുമാണ്. എന്റേതെന്ന പേരിൽ ചിലർ പ്രചരിപ്പിക്കുന്ന വോയ്സ് ക്ലിപ്പിനെതിരെ ഞാൻ നൽകിയ പരാതിയിൽ മാതൃകാപരമായ നടപടി പോലീസ് ഉറപ്പ് നൽകിയിട്ടുണ്ട്. ഇതിനിടെയാണ് വികൃതി എന്ന സിനിമ കണ്ടത്. മൊബൈൽ ഫോണും സാമൂഹ്യ മാദ്ധ്യമത്തിൽ ഒരു അക്കൗണ്ടും ഉള്ള ആർക്കും ആരുടേയും ജീവിതം തകർത്തെറിയാൻ പറ്റുന്ന ഈ കാലത്ത് ഈ വിഷയത്തെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന സിനിമയാണിത്.
സൗബിൻ, സുരാജ്, സുരഭി തുടങ്ങി ചെറിയ വേഷങ്ങൾ ചെയ്തവർ വരെ റോളുകൾ മനോഹരമാക്കായിരിക്കുന്നു. എന്റെ സ്വകാര്യ അഹങ്കാരം വിൻസിയാണ്. മഴവിൽ മനോരമയിലെ നായികാ നായകൻ റിയാലിറ്റി ഷോയിലൂടെ ഞങ്ങൾ കണ്ടത്തിയ നടി. അവളുടെ പെർഫോമൻസു കണ്ടപ്പോൾ അഭിമാനം തോന്നി?? വികൃതിയുടെ സംവിധായകൻ എംസി ജോസഫ് തിരക്കഥാകൃത്ത് അജീഷ് പി തോമസ് മറ്റ് അണിയറക്കാർ ഏവർക്കും അഭിനന്ദനങ്ങൾ. മലയാളി കുടുംബങ്ങൾ കണ്ടിരിക്കേണ്ട സിനിമയാണ് വികൃതി. ഇത്തരം സിനിമകൾ കണ്ടിട്ടെങ്കിലും സൈബർ ഇടത്തെ മാലിന്യങ്ങളെ നമുക്ക് തുടച്ചു മാറ്റാനായെങ്കിൽ …?
https://www.facebook.com/LaljoseFilmDirector/posts/2686284774755637
Post Your Comments