വടകര : കൂടത്തായിയിലെ കൊലപാതകപരമ്പരയിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. കുറ്റകൃത്യത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ സഹായിച്ചുവന്ന് ജോളി മൊഴി നൽകിയതിനാൽ വരും ദിവസങ്ങളിൽ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് അന്വേഷണ സംഘം നൽകുന്നത്. ബന്ധുക്കളെ ഇല്ലാതാക്കാൻ ജോളി സൈനെയ്ഡല്ലാതെ മറ്റു ചില വിഷവസ്തുക്കളും ഉപയോഗിച്ചിരുന്നതായ വിവരവും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നിലവിൽ കൂടത്തായി കൊലപാതകപരമ്പരയിൽ റോയിയുടെ മരണത്തിന് മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൃത്യമായ തെളിവ് ലഭിച്ചിരിക്കുന്നത്.
റോയിക്ക് സയ്നൈഡ് നല്‍കിയെന്ന് ജോളിയും,ജോളിക്ക് സയ്നെഡ് നല്‍കിയെന്ന് അറസ്റ്റിലായ മാത്യുവും സുഹൃത്ത് പ്രജുകുമാറും സമ്മതിച്ചിട്ടുണ്ട്. പ്രജുകുമാറിന്‍റെ സ്വര്‍ണ്ണപണിശാലയില്‍ നിന്നും പൊലീസ് സയ്നൈഡും കണ്ടെത്തിയിട്ടുണ്ട്.
Post Your Comments