കൊല്ലം•കൊല്ലം നഗരത്തിലും പരിസരങ്ങളിലുമായി ഒരേ ദിവസം രാവിലെ മുതൽ ഉച്ച വരെയുള്ള സമയത്തായി ആറു വീട്ടമ്മമാരുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ സംഘത്തിലെ മുഖ്യ പ്രതിയെ ഡൽഹിയിൽ നിന്നും പിടികൂടി.
ഡൽഹി സ്വദേശി സത്യദേവാണ് നോയിഡയിൽ നിന്നും കേരള പോലീസിൻ്റെ വലയിലായത്. മോഷ്ടിച്ച ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയായിരുന്നു പിടിച്ചുപറി. മോഷ്ടാക്കളുടെ CCTV ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിൽ ഉടൻ തന്നെ പോലീസ് പ്രത്യേക സംഘം രൂപീകരിച്ചു തിരച്ചിൽ നടത്തിയെങ്കിലും പ്രതികൾ രക്ഷപ്പെട്ടിരുന്നു. എ സി പി പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതികൾ ഡൽഹി സ്വദേശികളാണെന്നു തിരിച്ചറിഞ്ഞത്. സ്‌കോർപ്പിയോ വാഹനത്തിൽ കേരളത്തിൽ എത്തിയ സംഘം തിരികെ ഡൽഹിയിൽ എത്തിയപ്പോഴേക്കും പോലീസും അവിടെ എത്തിയിരുന്നു.
Post Your Comments