ശ്രീനഗര്‍: അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ പാക് സംഘം നടത്തിയ ശ്രമം ബിഎസ്എഫ് ജവാന്മാര്‍ പരാഡയപ്പെടുത്തി. ശക്തമായ ചെറുത്തുനില്‍പ്പിനൊടുവിലാണ് സംഘം പിന്‍വാങ്ങിയത്. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലാണ് സംഭവം.
നൗഗാം സെക്ടറില്‍ ഇന്ന് രാവിലെയാണ് പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു സംഘം നുഴഞ്ഞു കയറ്റ ശ്രമം നടത്തിയത്. ഇത് ബിഎസ്എഫ് ജവാന്മാരുടെ ശ്രദ്ധയില്‍പെടുതയും ജവാന്മാര്‍ വെടിയുതിര്‍ക്കുകയുമായിരുന്നു. ഇതോടെയാണ് പാക് സംഘം പിന്‍വാങ്ങിയത്. സെപ്തംബര്‍ 12, 13 തീയ്യതികളിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് ബിഎസ്എഫ് ജവാന്മാരുടെ വെടിയേറ്റ് ഒരു പാക് സൈനികന്‍ മരിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ ഇന്ത്യാ-പാക് അതിര്‍ത്തിയിലും അന്താരാഷ്ട്ര ബോര്‍ഡറിലും ശക്തമായ സൈനിക നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് ജയ്ഷെ മൂഹമ്മദ് ഭീകരര്‍ പദ്ധതിയിടുന്നതായി സൂചന ലഭിച്ചിരുന്നു. പാകിസ്ഥാന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെയാണ് രാജ്യത്തിന്റെ പല സ്ഥലങ്ങളിലും ഭീകരാക്രമണം നടത്താന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.
ചാവേര്‍ ബോംബാക്രമണ പദ്ധതിയാണ് ഐഎസ്‌ഐ ആസൂത്രണം ചെയ്യുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. ജമ്മുവിലെ രജൗറി, പാക് അധീന കശ്മീര്‍ എന്നീ സ്ഥലങ്ങളിലൂടെ നുഴഞ്ഞു കയറാനാണ് തെഹ്രീക് ഇ- താലിബാന്‍ അഥവാ ജെയ്‌ഷെ ഭീകരര്‍ പദ്ധതിയിട്ടിരിക്കുന്നത്. നുഴഞ്ഞു കയറ്റ ശ്രമത്തെ സഹായിക്കുവാനായി ഇവിടങ്ങളില്‍ പാകിസ്ഥാന്‍ ആര്‍മി ലോഞ്ച് പാഡുകള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് സൂചനകള്‍.
അമൃത്സര്‍, പത്താന്‍കോട്ട്, മുംബൈ സിഎസ്ടി, ഗുജറാത്തിലെ കച്ച് ഏരിയ എന്നിവിടങ്ങളിലാണ് ചാവേര്‍ ബോംബാക്രമണത്തിന് പദ്ധതിയിട്ടത്.
Post Your Comments