ലണ്ടന്‍: വിവാഹദിനത്തില്‍ നമ്മുടെ പ്രിയപ്പെട്ടവരെല്ലാം ഒപ്പം വേണമെന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ അവര്‍ മരണപ്പെട്ടു പോയെങ്കിലോ? ഷാര്‍ലറ്റ് വാട്സണ് എന്ന ബ്രിട്ടീഷ് യുവതിയും അത് തന്നെയാണ് ആഗ്രഹിച്ചത്. വിവാഹത്തിന് നാലുമാസം മുന്‍പ് മരിച്ചു പോയ തന്റെ പിതാവും ഒപ്പം വേണം. പക്ഷേ അതിനായി അവള് ചെയ്ത മാര്‍ഗങ്ങള്‍ ഇത്തിരി വിചിത്രമായിരുന്നു. തന്റെ അക്രിലിക് നഖങ്ങളില്‍ പിതാവിന്റെ ചിതാഭസ്മം പതിക്കുകയായിരുന്നു അവള് ചെയ്തത്. ഇതോടെ പിതാവിന്റെ സാമീപ്യം തന്നോടൊപ്പമുള്ളതായി തോന്നിയിരുന്നെന്നും യുവതി പറയുന്നു.
ഷാര്‍ലറ്റിന്റെ പിതാവ് മിക് ബാര്ബറിന് ക്യാന്‍സര്‍ പിടിപെട്ട സമയത്താണ് അവളും നിക്കും തമ്മിലുള്ള വിവാഹം തീരുമാനിക്കുന്നത്. എന്നാല്‍ ഏറെ താമസിയാതെ അദ്ദേഹം മരണപ്പെട്ടു. പക്ഷെ ഇരുവരും വിവാഹത്തിന്റെ തീരുമാനങ്ങളുമായി മുന്നോട് പോവുകയായിരുന്നു. എന്നാല്‍ പിതാവ് ഏറെ ആഗ്രഹിച്ച വിവാഹത്തിന് സാക്ഷ്യം വഹിക്കാന്‍ അദ്ദേഹവും ഒപ്പം വേണമെന്ന് ഷാര്‍ലറ്റ് ആഗ്രഹിച്ചു. ഒടുവില്‍ ഷാര്‍ലറ്റിന്റെ കസിനും നെയില്‍ ആര്‍ട്ടിസ്റ്റുമായ കിര്‍സ്റ്റി മെക്കിന് ആണ് ചിതാഭസ്മം ഉപയോഗിച്ച് നഖത്തില്‍ ഡിസൈന്‍ ചെയ്യുക എന്ന ആശയം അവതരിപ്പിച്ചത്. അതിന് അവള്‍ക്കും സമ്മതമായിരുന്നു.
അദ്ദേഹം ഒപ്പം ഉണ്ടെന്ന് തനിക്ക് തോന്നിയെന്ന് അവള് പറഞ്ഞു. ഒരു ചെറിയ ചില്ലു പാത്രത്തിനുള്ളിലായിരുന്നു ചിതാഭസ്മമെന്നും ഗ്ലാസിലൂടെ നോക്കി തങ്ങള്‍ക്കാവശ്യമായ ഭാഗങ്ങള്‍ തിരഞ്ഞെടുത്താണ് നെയില്‍ ആര്‍ട്ട് ചെയ്യാന്‍ ഉപയോഗിച്ചതെന്നും
യൂട്യൂബില്‍ ഒരു ദശലക്ഷത്തിലധികം സബ്സ്ക്രൈബര്‍മാരുള്ള മെക്കിന് പറഞ്ഞു.
എന്നാല്‍ നെയില്‍ ആര്‍ട്ട് പൂര്‍ത്തിയായ ശേഷം തനിക്ക് വിശ്വസിക്കാനായില്ലെന്ന് ഷാര്‍ലറ്റ് പറയുന്നു.് പിങ്ക്, ഗ്രേ, വൈറ്റ് നിറങ്ങളില്‍ മനോഹരമായൊരു ഡിസൈന്‍ ആയിരുന്നു അതെന്ന് അവള് പറഞ്ഞു. നഖത്തിനുപുറമെ, അവളുടെ ചെരിപ്പിന്റെ പുറകിലുള്ള ചിത്രങ്ങളില്‍ ഉള്‍പ്പെടെ മറ്റ് പല രീതിയിലും അവള് പിതാവിന്റെ സാന്നിദ്ധ്യം ഉറപ്പ് വരുത്തി.
Post Your Comments