Life Style

നെയ്യ് കഴിച്ചോളൂ; ഗുണങ്ങൾ പലതാണ്

പോഷക ഗുണങ്ങളാല്‍ സമ്പന്നമാണ് നെയ്യ്. വിറ്റാമിന്‍ എ, ഡി, കെ എന്നിവ നെയ്യില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഓര്‍മ്മശക്തിയ്ക്കും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും നെയ്യ് ശീലമാക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് നെയ്യ് നല്‍കുന്നത് ശരീരത്തിന് ബലവും ശക്തിയും നല്‍കുകയും മസിലുകള്‍ക്ക് കരുത്തേകുകയും ചെയ്യുന്നു.

നെയ്യിലുള്ള വിറ്റാമിന്‍ ഡി എല്ലുകള്‍ക്കും പല്ലിനും ബലമേകുന്നു. നെയ്യില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെ എല്ലുകളില്‍ കാത്സ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാന്‍സര്‍ സെല്ലുകളെ നിര്‍ജീവമാക്കാനും നെയ്യ് സഹായിക്കും. ദഹനപ്രശ്‌നങ്ങള്‍ക്കും നെയ്യ് മികച്ച പരിഹാരമാര്‍ഗമാണ്.

ശരീരത്തിലെ വിഷാംശം പുറന്തള്ളാനും ബുദ്ധി വികാസത്തിനും നെയ്യ് സഹായിക്കും. ബുദ്ധി വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നെയ്യില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button