ന്യൂഡൽഹി: ഇന്ത്യയുടെ നായകൻ നരേന്ദ്ര മോദിയെ വരവേൽക്കാൻ സൗദി അറേബ്യയും ഒരുങ്ങി. അമേരിക്കയിൽ നടന്ന ഹൗഡി മോദിയേക്കാളും വലിയ പരിപാടിയാണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ഇന്ത്യയും, സൗദിയും തമ്മിലുള്ള സൗഹൃദം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൗദിയിലെ പരിപാടി.
സൗദിയുടെ തലസ്ഥാനമായ റിയാദിലെ സിബിഷൻ സെന്ററിലാണ് സ്വീകരണ പരിപാടി ഒരുക്കുന്നത് . രാജ്യാന്തര എക്‌സിബിഷന്‍ സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. ഇതോടൊപ്പം നിര്‍ണ്ണായകമായ വ്യവസായ- വാണിജ്യ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൗദി ഭരണാധികാരി സൽമാൻ രാജാവുമായും മോദി കൂടിക്കാഴ്ച്ച നടത്തും. മാത്രമല്ല രാജ്യത്തേക്കുള്ള എണ്ണക്കയറ്റുമതി സുഗമമാക്കാനും സന്ദര്‍ശനത്തിലൂടെ മോദി ലക്ഷ്യമിടുന്നുണ്ട്. ഈ മാസം 27,28 തീയതികളിലാണ് മോദി സൗദി സന്ദർശിക്കുന്നത് .
Post Your Comments