കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് കോടികളുടെ സ്വര്‍ണം. 4700 കോടി രൂപയുടെ സ്വര്‍ണമാണ് കണ്ടെത്തിയത്. സംഭവം ചൈനയിലാണ്. ഹൈകൗ മേഖലാ സെക്രട്ടറിയായ സാങ് ക്വിയുടെ വീട്ടില്‍ നിന്നുമാണ് ടണ്‍ കണക്കിന് സ്വര്‍ണം കണ്ടെത്തിയത്. ഏതാനും നാളുകളായി കമ്യൂണിസ്റ്റ് നേതാവും ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ 58 കാരന്‍ സാംഗ് ക്വിയ്ക്ക് നേരെ അഴിമതിയാരോപണമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇയാള്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് വലിയ അഴിമതികള്‍ നടത്തുന്നു എന്ന പരാതിയിലാണ് ചൈനീസ് സര്‍ക്കാറിന്റെ അറിവോടെ ഹെയ്നാന്‍ പ്രവിശ്യയിലെ ഇയാളുടെ വീട് റെയ്ഡ് ചെയ്തത്.
1350 കിലോ സ്വര്‍ണമാണ് കണ്ടെടുത്തത്. സ്വര്‍ണകട്ടികളായാണ് ഇവ സൂക്ഷിച്ചിരുന്നത്. ഇതോടൊപ്പം പണമായി 30 ബില്യണ്‍ പൗണ്ട് മൂല്യം വരുന്ന ചൈനീസ് കറന്‍സിയും വീട്ടിലുണ്ടായിരുന്നു. സാങ് ക്വിയുടെ പേരിലുള്ള നിരവധി ആഡംബര വില്ലകളുടെ രേഖകളും റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. അതേസമയം സാങിയ്ക്ക് കൈക്കൂലി ലഭിച്ച പണമാണ് ഇപ്പോള്‍ കണ്ടെത്തിയ തുക എന്നാണ് കരുതുന്നത്.
മേയറുടെ അധികാര പദവിയിലുള്ള വ്യക്തിയാണ് സാങ് ക്വി. ഇതോടൊപ്പം ഹൈനാന്‍ പ്രവിശ്യയുടെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം കൂടിയാണ്. റെയ്ഡില്‍ അനധികൃത സമ്പാദ്യം കണ്ടെത്തിയതോടെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും അധികാരം സ്ഥാനങ്ങളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണക്കട്ടികള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
https://www.facebook.com/speakproject11/videos/674106346432601/?t=8
അതേസമയം അഴിമതി ആരോപിതനായിരിക്കുന്ന സാങ് ക്വി കുറ്റവിമുക്തനായാല്‍ 37 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനയിലെ ഏറ്റവും പണക്കാരനായി ഫോബ്സ് മാസികയുടെ പട്ടികയില്‍ പെട്ട ജാക്ക് മായെ മറികടക്കും.
Post Your Comments