
അഹമ്മദാബാദ്•ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബദറുദീന്‍ ഷെയ്ഖ് എല്ലാ പാര്‍ട്ടി സ്ഥാനങ്ങളും രാജിവച്ചു. കഴിഞ്ഞ 45 വർഷമായി കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന ഷെയ്ഖ് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ (എഎംസി) പ്രതിപക്ഷ നേതാവായിരുന്നു.
ഉപതെരെഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വാര്‍ഡില്‍, മുന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി.
ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ സ്ഥിതി ദുര്‍ബലമാണ്. തന്റെ പ്രദേശത്തെ ഒരു കൗൺസിലർ സീറ്റിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കണം. പാർട്ടിയിൽ നിന്ന് 17 ഓളം പേർ ടിക്കറ്റ് ആവശ്യപ്പെട്ടെങ്കിലും അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ വിരമിച്ച ഉദ്യോഗസ്ഥനായ ഒരു സ്ഥാനാർത്ഥിക്ക് പാർട്ടി ടിക്കറ്റ് നൽകിയതിൽ തനിക്ക് ദുഃഖമുണ്ട്. അദ്ദേഹം അപ്ര്ട്ടി അംഗമല്ല. പാർട്ടിയുടെ തീരുമാനത്തിൽ താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ സന്തുഷ്ടരല്ലെന്നും ഇത് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കോൺഗ്രസ് സംസ്ഥാന യൂണിറ്റിന്റെ വക്താവായിരുന്നു ഷെയ്ഖ്.
Post Your Comments