തൊടുപുഴ: മന്ത്രി മണിയുടെ മരുമകൻ പ്രസിഡന്റായ ബാങ്കിനു നൽകിയത് റവന്യു ഭൂമിയെന്ന് റിപ്പോർട്ട്. സഹകരണ ബാങ്കിന് കെഎസ്ഇബി ക്രമവിരുദ്ധമായി പാട്ടത്തിനു നൽകിയ 21ഏക്കർ സ്ഥലം റവന്യു ഭൂമി ആണെന്ന് ഉടുമ്പൻചോല തഹസിൽദാറുടെ റിപ്പോർട്ട് ആണ് പുറത്തുവന്നത്.
പൊൻമുടി അണക്കെട്ടിനു സമീപമുള്ള ഭൂമിയുടെ സർവേ നമ്പറുകൾ പരിശോധിച്ചപ്പോഴാണ് ഇതു റവന്യു ഭൂമി ആണെന്ന് ഉടുമ്പൻചോല തഹസിൽദാർ കണ്ടെത്തിയത്. ഭൂമി അളന്നു തിട്ടപ്പെടുത്തേണ്ടതുണ്ടെന്നും ഇതിനായി സർവേ സംഘത്തെ നിയോഗിക്കണം എന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. ഭൂമി ഇടപാട് വിവാദമായതിനെ തുടർന്നു റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ ഇതെക്കുറിച്ച് വിശദ അന്വേഷണം നടത്താൻ ഇടുക്കി കലക്ടറോട് ഉത്തരവിട്ടിരുന്നു. ഇതു പ്രകാരമാണ് ഉടുമ്പൻചോല തഹസിൽദാർ ഇന്നലെ അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് കൈമാറിയത്. റവന്യു വകുപ്പ് അറിയാതെയാണു വൈദ്യുതി വകുപ്പ് ഭൂമി കൈമാറ്റം നടത്തിയത് എന്നാണു സൂചന.
Post Your Comments