Latest NewsNewsIndia

“ദയവ് ചെയ്‌ത്‌ പാക് അധീന കശ്മീരിൽ നിന്നുള്ളവർ ഇന്ത്യൻ അതിർത്തി കടക്കരുത്, അപേക്ഷയാണ്”;- ഭയ ചകിതനായി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: “ദയവ് ചെയ്‌ത്‌ പാക് അധീന കശ്മീരിൽ നിന്നുള്ളവർ ഇന്ത്യൻ അതിർത്തി കടക്കരുത്, അപേക്ഷയാണ്”. ഭയ ചകിതനായി പാക് പ്രധാന മന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു. അതിർത്തി കടന്നാൽ ഇന്ത്യ അതിനെ ഭീകരവാദമായി മുദ്രകുത്തുമെന്നും, ഒരു അവസരം കാത്തിരിക്കുന്ന ഇന്ത്യ ശക്തമായി തിരിച്ചടിയ്ക്കുമെന്നുമാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞത്.

അതേസമയം, കശ്മീർ വിഷയത്തിൽ എല്ലാ ഇസ്ലാം രാജ്യങ്ങളെയും ഇന്ത്യക്കൊപ്പം നിർത്താനുള്ള പ്രധാനമന്ത്രിയുടെ നീക്കം വിജയിച്ചിരിക്കുകയാണ് .ജമ്മു കശ്മീരിലെ അനന്ത് നാഗിൽ ഭീകരർ നടത്തിയ ഗ്രനേഡാക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റിരുന്നു. അനന്ത്‌നാഗില്‍ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് പുറത്തായിരുന്നു ഗ്രനേഡാക്രമണം. ഇതിന് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ പ്രസ്താവന പുറത്ത് വന്നത്.

ആരെങ്കിലും അതിർത്തി കടന്നാൽ ഇന്ത്യ ആ ഭീകര പ്രവർത്തനം പാകിസ്ഥാന്റെ പേരിലാക്കുമെന്നും , എന്നാൽ കശ്മീരികൾക്ക് പിന്തുണ നൽകണമെന്നും ട്വീറ്റിൽ പറയുന്നു. കശ്മീരിൽ പാക് സഹായത്തോടെ ഭീകരർ ആക്രമണം നടത്തുന്നതിന്റെ തെളിവുകൾ ഇന്ത്യ പുറത്ത് വിട്ടിരുന്നു . അതുകൊണ്ട് കൂടിയാണ് മുൻ കൂർ ജാമ്യവുമായി ഇമ്രാൻ രംഗത്തെത്തിയത്. അതേ സമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സൗദി സന്ദര്‍ശനത്തിന് തൊട്ടു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും സൗദി സന്ദര്‍ശിക്കുമെന്ന റിപ്പോർട്ടും വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button