KeralaLatest NewsNews

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിയ്ക്കുമ്പോള്‍ സമീപത്തെ താമസക്കാരെ മാറ്റുന്നതിനെ കുറിച്ച് സബ്കളക്ടര്‍

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിയ്ക്കുമ്പോള്‍ സമീപത്തെ താമസക്കാരെ മാറ്റുന്നതിനെ കുറിച്ച് സബ്കളക്ടര്‍

കൊച്ചി : മരടിലെ ഫ്ളാറ്റുകള്‍ പൊളിയ്ക്കുമ്പോള്‍ മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുമ്പോള്‍ 200 മീറ്റര്‍ പരിധിയിലുള്ള ആളുകളെ മാറ്റുമെന്ന് സബ്കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ പറഞ്ഞു. രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമേ ആളുകള്‍ മാറേണ്ടതുള്ളു. പൊളിക്കുന്നതിന് മുമ്പ് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. ഈ മാസം ഒമ്പതാം തിയ്യതി പൊളിക്കാനുള്ള കമ്പനിയെ നിശ്ചയിച്ച് 11ന് ഫ്‌ലാറ്റുകള്‍ കൈമാറുമെന്നും സബ്കലക്ടര്‍ അറിയിച്ചു.

ഫ്‌ളാറ്റ് പൊളിക്കുന്നതിന് എഡിഫെയ്‌സ് എഞ്ചിനീയറിംഗ്, വിജയ സ്റ്റീല്‍സ്, സുബ്രഹ്മണ്യ എക്‌സ്‌പ്ലോസീവ് എന്നീ മൂന്ന് കമ്പനികളാണ് പ്രഥമ പരിഗണനയിലുള്ളത്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ ആശങ്കയിലാകേണ്ടതില്ലെന്നാണ് കമ്പനി പ്രതിനിധികള്‍ പറയുന്നത്. ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിച്ച് മാറ്റുമ്പോള്‍ 200 മീറ്റര്‍ ചുറ്റളവിലുള്ളവരെ മാത്രമാണ് ഒഴിപ്പിക്കേണ്ടി വരിക. അത് വളരെ കുറഞ്ഞ സമയം മാത്രം മതിയാകും. സമീപത്തുള്ള വീടുകള്‍ക്ക് യാതൊരു നാശനഷ്ടവും സംഭവിക്കില്ലെന്നും കമ്പനി പ്രതിനിധികള്‍ പറഞ്ഞു.

ഓരോ ഫ്‌ളാറ്റിന്റെയും ഘടന അനുസരിച്ച് പല നിലകളിലായി സ്‌ഫോടകവസ്തുക്കള്‍ വച്ചാണ് പൊളിക്കുക. സ്‌ഫോടനം നടന്ന് 10 സെക്കന്റിനുള്ളില്‍ ഫ്‌ളാറ്റ് നിലം പതിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button