കൊച്ചി: അടൂർ ഗോപാലകൃഷ്ണനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് കോടതിയാണ്, കേന്ദ്ര സർക്കാരല്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി കെ കൃഷ്ണദാസ്. ഗാന്ധിവധം പുനസൃഷ്ടിച്ചവർ ബിജെപി എംപിമാരാണെന്ന ആരോപണം തെളിയിക്കാൻ അടൂർ ഗോപാലകൃഷ്ണന് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. എൻഡിഎ എറണാകുളം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നിടത്ത് എൽഡിഎഫ്, യുഡിഎഫിനും രണ്ടിടത്ത് മറിച്ചും വോട്ടു ചെയ്യാനും രഹസ്യധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാണി സി കാപ്പൻ സി പി എമ്മിന്റെ മാത്രമല്ല കോൺഗ്രസിന്റെയും ബ്രോക്കറാണ്. പാലയിൽ യു ഡി എഫ്-എൽഡിഎഫ് വോട്ടുകച്ചവടം നടന്നിട്ടുണ്ട്.
എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കൺവെൻഷനിൽ എൻഡിഎ ജില്ലാ ചെയർമാൻ വി എൻ വിജയൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി സി ജി രാജഗോപാൽ, എൻഡിഎയിലെ വിവിധ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.
Post Your Comments