അമിതഭാരം സംബന്ധിച്ച ബോധവത്കരണം ആളുകളെ നല്ല രീതികളിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ഇതിന്റെ പേരില്‍ പലവിധ ഡയറ്റുകളിലേക്കും എടുത്ത് ചാടുന്നുമുണ്ട്. ഭാരം കുറയ്ക്കാന്‍ പലവിധ മരുന്നുകളും, ചികിത്സകളും വ്യാപകമാണ്. എന്നാല്‍ ഇഷ്ടഭക്ഷണം ഒഴിവാക്കിയുള്ള ഡയറ്റ് ആളുകള്‍ക്ക് ഏറെ പ്രയാസമുള്ള കാര്യമാണ്.
അതുകൊണ്ട് തന്നെ താല്‍ക്കാലിക കുറവിന് ശേഷം ഭാരം വീണ്ടും വര്‍ദ്ധിക്കുന്നതാണ് പലരുടെയും അനുഭവം. ജപ്പാന്‍കാരന്‍ ഹിതോഷി വതാനബെ ഡിസൈന്‍ ചെയ്ത ഡയറ്റ് ഭാരം കുറയ്ക്കുന്നതിനൊപ്പം ഇത് സ്ഥായിയായി നിര്‍ത്താനും സഹായിക്കുന്നതാണ്. അസാ ബനാനാ ഡയറ്റ് എന്നാണ് ജാപ്പനീസ് പേര്.
പ്രഭാതഭക്ഷണത്തിന് പഴം വേണമെന്നതാണ് ഈ ഡയറ്റിന്റെ ഒരേയൊരു നിര്‍ബന്ധം. ഇതിന് അളവുമില്ല. ദിവസം മുഴുവന്‍ നന്നായി വെള്ളം കുടിക്കണം. രാവിലെ മറ്റെന്ത് ഭക്ഷണവും കഴിക്കുന്നതിന് മുന്‍പ് പഴം കഴിച്ചിരിക്കണം. 20 മിനിറ്റിന് ശേഷം ഇളംചൂട് വെള്ളം കുടിക്കാം. ഇത് ദഹനപ്രക്രിയ വര്‍ദ്ധിപ്പിക്കും.
വിശപ്പ് തോന്നിയാല്‍ പഴങ്ങള്‍ തന്നെ കഴിക്കാം. ഉച്ചയൂണും, രാത്രി ഭക്ഷണവും വയറ് 80% നിറഞ്ഞെന്ന് തോന്നിയാല്‍ നിര്‍ത്തണം. കഴിക്കുന്നതിന്റെ വേഗതയും കുറയ്ക്കണം. തലച്ചോറിന് സിഗ്നലുകള്‍ കൃത്യമായി ലഭിക്കാനാണ് ഇത്. രാത്രി ഭക്ഷണം 8 മണിക്കുള്ളില്‍ കഴിക്കണം.
മദ്യപാനം പൂര്‍ണ്ണമായി ഒഴിവാക്കണം. കൂടാതെ പാലുല്‍പ്പന്നങ്ങളും വേണ്ടെന്ന് വെയ്ക്കാം. സ്റ്റാര്‍ച്ച്, ഫൈബര്‍, പൊട്ടാഷ്യം എന്നിവ നിറഞ്ഞതാണ് വാഴപ്പഴം. പ്രമേഹമുള്ളവര്‍ക്കും ഈ ഡയറ്റ് ഗുണകരമാണ്.
Post Your Comments