ജമ്മു• ജമ്മുവില്‍ പത്ത് മുസ്ലിം പ്രമുഖരും അനുയായികളും ബി.ജെ.പിയില്‍ ചേര്‍ന്നു. സംസ്ഥാന ജനറൽ സെക്രട്ടറി യുധ്വീർ സേതിയുടെ സാന്നിധ്യത്തിലാണ് ഇവരുടെ ബി.ജെ.പി പ്രവേശനം.
സാമൂഹ്യ പ്രവർത്തകനും വിരമിച്ച അധ്യാപകനുമായ ഗുലാം ഖാദിർ ഷെയ്ഖ്, അലി മുഹമ്മദ്, ട്രാൻസ്പോർട്ട് പ്രസിഡന്റും മുൻ പിഡിപി ബ്ലോക്ക് പ്രസിഡന്റുമായ ജാവേദ് മിർ, പഞ്ചായത്ത് അംഗം മൻസൂർ അഹമ്മദ്, സാമൂഹിക പ്രവർത്തകരായ മുഹമ്മദ് മുഷ്താഖ്, സദാം ഭട്ട്, ജമാൽ ദിൻ, റിയാസ് അഹമ്മദ് മനഹാസ് തുടങ്ങിയവർ ബി.ജെ.പിയില്‍ ചേര്‍ന്നവരില്‍ ഉൾപ്പെടുന്നു.
എല്ലാ സമുദായത്തിന്റെയും അഭിലാഷങ്ങൾ പരിപാലിക്കുന്ന ഒരു യഥാർത്ഥ മതേതര പാർട്ടിയാണ് ബി.ജെ.പിഎന്ന് സേതി പറഞ്ഞു. എല്ലാ സമുദായത്തിന്റെയും എല്ലാ പ്രദേശങ്ങളുടെയും വികസനം ബി.ജെ.പി ഉറപ്പുവരുത്തിയെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളിൽ വിശ്വസിച്ചാണ് പ്രമുഖ മുസ്ലിം മുഖങ്ങൾ ബി.ജെ.പിയിൽ ചേര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments