കൊച്ചി: ടിവി പൊട്ടിത്തെറിച്ച് വീട്ടില്‍ തീപിടിച്ചു. വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മരട് തുരുത്തി ക്ഷേത്രത്തിന് സമീപം സുരേഷ് ബാബുലാലിന്റെ വീട്ടിലാണ് സംഭവം. മൂന്നുനില വീട്ടിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ടിവിയും മേശയും പൂര്‍ണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച 12 മണിയോടെയാണ് സംഭവം. വീടിന്റെ മുകളിലത്തെ നിലയില്‍ നഗരസഭാ അങ്കണവാടി പ്രവര്‍ത്തിക്കുന്നുണ്ട്. താഴത്തെ നിലയിലായിരുന്നു തീ പടര്‍ന്നത്. വീട്ടുകാരുടെ നിലവിളി കേട്ടും തീ ആളിപ്പടരുന്നതും കണ്ട് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ഓടിയെത്തിയതിനാല്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായില്ല. തൃപ്പൂണിത്തുറയില്‍ നിന്നും ഫയര്‍ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കി. ‘സെറ്റ് ടോപ്പ് ബോക്സി’ല്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ആയതാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.
Post Your Comments