KeralaLatest NewsNews

കായികമേളയ്ക്കിടെ ഹാമര്‍ കൊണ്ടു പരുക്കേറ്റ വിദ്യാര്‍ഥിയ്ക്ക് ചികിത്സാ സൗകര്യം നല്‍കുമോ എന്നതിനെ കുറിച്ച് മന്ത്രി ഇ.പി.ജയരാജന്‍

തിരുവനന്തപുരം : കായികമേളയ്ക്കിടെ ഹാമര്‍ കൊണ്ടു പരുക്കേറ്റ വിദ്യാര്‍ത്ഥിയ്ക്ക് എല്ലാവിധ ചികിത്സാ സൗകര്യങ്ങളും ഒരുക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്‍ അറിയിച്ചു. പാലായില്‍ നടക്കുന്ന കായികമേളയ്ക്കിടെ അഫീല്‍ ജോണ്‍സണ്‍ എന്ന വിദ്യാര്‍ത്ഥിയ്ക്കാണ് ഹാമര്‍ കൊണ്ട് പരിക്കേറ്റത്. അഫീലിന് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ആരോഗ്യവകുപ്പിനു നിര്‍ദേശം നല്‍കി. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കോട്ടയം കലക്ടറെ ചുമതലപ്പെടുത്തി.

കായികമേളകള്‍ക്കിടയില്‍ വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അപകടത്തിന്റെ കാരണം അന്വേഷിച്ച് അധികൃതരുടെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. കായികമേളകളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടികളെടുക്കുമെന്നും മന്ത്രി അറിയിച്ചു. പാലായില്‍ സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെയാണ് അഫീല്‍ ജോണ്‍സന്റെ തലയില്‍ ഹാമര്‍ വീണത്. മറ്റൊരു കുട്ടി എറിഞ്ഞ ഹാമര്‍ തലയില്‍ വീഴുകയായിരുന്നു. ജാവലിന്‍ ത്രോ മത്സരത്തിന്റെ ഓഫീഷ്യലായിരുന്നു അഫീല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button