ന്യൂഡല്‍ഹി: പാര്‍ട്ടിയിലെ ഉള്പ്പോരില് വലഞ്ഞു മഹാരാഷ്ട്ര കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കില്ലെന്നു വ്യക്തമാക്കിയ മുതിര്‍ന്ന നേതാവും മുംബൈ ഘടകം മുന്‍ അധ്യക്ഷനുമായ സഞ്ജയ് നിരുപമാണു വിഘടിച്ചുനില്ക്കുന്ന നേതാക്കളിലെ പ്രമുഖന്.മഹാരാഷ്ട്രയില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്കു പോകുന്നതിനിടെയാണു നിരുപത്തിന്റെ വിമതനീക്കം. തെരഞ്ഞെടുപ്പില്‍ ഒരു പേരു മാത്രമാണു താന്‍ പാര്‍ട്ടിയോടു നിര്‍ദേശിച്ചത്. അതു പോലും പരിഗണിച്ചില്ലെന്നതു വേദനാജനകമാണ്.
തന്റെ സേവനം ഇനി പാര്‍ട്ടിക്ക് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അതിനാല്‍ ഇനിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പങ്കെടുക്കില്ലെന്നും സഞ്ജയ് നിരുപം പറഞ്ഞു. പാര്‍ട്ടിയോടു വിടപറയാനുള്ള ദിവസം എത്തിയിട്ടില്ലെന്നും നേതൃത്വത്തിന്റെ ഇപ്പോഴത്തെ നിലപാട് തുടര്‍ന്നാല്‍ ആ ദിവസം അകലെയാകില്ലെന്നും നിരുപം ട്വിറ്ററില്‍ കുറിച്ചു.താന്‍ നിര്‍ദേശിച്ച നേതാവിനു സീറ്റ് നിഷേധിച്ചതാണു പ്രചാരണത്തില്‍നിന്നു പിന്മാറാന് നിരുപത്തെ പ്രേരിപ്പിച്ചതെന്നാണു വിവരം.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ലാത്ത സാഹചര്യചത്തില്‍ നിരുപത്തിന്റെ നീക്കം ഒരു സമ്മര്‍ദ്ദ തന്ത്രമായാണു വിലയിരുത്തപ്പെടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണു മുംബൈ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്നു നിരുപത്തെ നീക്കി പകരം മിലിന്ദ് ദേവ്റെയെ നിയമിച്ചത്. ദേവ്റ പിന്നീട് രാജിവച്ചു.നടി ഊര്‍മിള മാതോന്ദ്കറുടെ രാജിക്കത്തിലും നിരുപത്തിനെതിരേ പരാമര്‍ശങ്ങളുണ്ടായി.
Post Your Comments