![](/wp-content/uploads/2019/10/rahul.jpg)
ദേശീയ പാതയിലെ യാത്രാ നിരോധനത്തിനെതിരെ പ്രതിഷേധക്കാര്‍ ബത്തേരിയില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലില്‍ വയനാട് എം.പി. രാഹുല്‍ ഗാന്ധി നടത്തിയ 45 മിനിട്ട് നിരാഹാരത്തിന് സോഷ്യല്‍മീഡിയലില്‍ ട്രോള്‍ മഴ. രാവിലെ എട്ടു മണിക്ക് ഭക്ഷണം കഴിച്ചാല്‍ സാധാരണ എല്ലാവരും ഉച്ചയ്ക്ക് ഒരു മണി വരെ ഭക്ഷണം കഴിക്കാറില്ലെന്നും അപ്പോള്‍ അതിനെ അഞ്ചു മണിക്കൂര്‍ നിരാഹാരം എന്നാണോ പറയുകയെന്നും സോഷ്യല്‍ മീഡിയ. രാത്രിയാത്ര നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റി നടത്തുന്ന സമരത്തിലാണ് രാഹുല്‍ എത്തിയത്.
എന്നാല്‍, രാത്രിയാത്ര നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിനെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് അറിവുണ്ടായിട്ടും അതിനെതിരെ സമരം ചെയുന്നതിന്റെ യുക്തി എന്താണ് എന്നാണ് സമൂഹ മാധ്യമങ്ങളില്‍ കൂടി ഉയരുന്ന അക്ഷേപം. അതെ സമയം രാത്രിയാത അനുവദിച്ചാല്‍ ബന്ദിപ്പൂര്‍ വനമേഖലയിലെ വന്യമൃഗങ്ങള്‍ക്കടക്കം ഭീഷണിയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. പരിസ്ഥിതിക്കും വന്യമൃഗങ്ങള്‍ക്കും അപകടമുണ്ടാക്കുന്ന രീതിയില്‍ ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം പിന്‍വലിയ്ക്കാന്‍ സാധിക്കില്ലെന്ന് കര്‍ണ്ണാടകം പറഞ്ഞിരുന്നു.
പരിസ്ഥിതി മന്ത്രാലയത്തിനെ കര്‍ണാടകം ഇത് സംബന്ധിച്ച നിലപാടറിയിച്ചു. അടിയന്തര വാഹനങ്ങളും നാല് ബസ്സുകളും ഒഴിച്ച് മറ്റൊരു വാഹനവും രാത്രികാലത്ത് അനുവദിക്കില്ലെന്ന് കര്‍ണ്ണാടക വനം വകുപ്പ് നിലപാട് വ്യക്തമാക്കിരുന്നു. പരിസ്ഥിതിക്ക് കനത്ത ആഘാതമുണ്ടാക്കുന്ന ഒന്നിനും സമ്മതിക്കില്ലെന്നും യെദിയൂരപ്പ പറഞ്ഞു.പാത പൂര്‍ണ്ണമായി അടച്ചിട്ടില്ല. അത്യാവശ്യവാഹനങ്ങള്‍ ഇപ്പോഴും രാത്രിയില്‍ അതിലൂടെ കടന്നു പോകുന്നുണ്ടെന്നും അദേഹം പറഞ്ഞു.
രാത്രിയാത്ര അനുവദിച്ചപ്പോള്‍ ആയിരക്കണക്കിന് മൃഗങ്ങളാണ് വാഹനമിടിച്ച് മരിച്ചത്. 2009 ജൂലൈ 29നാണ് ബന്ദിപ്പൂര്‍ വനമേഖലയിലെ ദേശീയപാത 766ല്‍ രാത്രിയാത്ര നിരോധനം നിലവില്‍ വന്നത്.
Post Your Comments