Latest NewsNewsIndia

ഭീകരവാദം: കശ്മീരിലെ വിഘടനവാദി നേതാക്കൾക്കെതിരെ എൻ ഐ എ കേസ് റെജിസ്റ്റർ ചെയ്‌തു

ശ്രീനഗർ: ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയ കശ്മീരിലെ വിഘടനവാദി നേതാക്കൾക്കെതിരെ എൻ ഐ എ കേസ് റെജിസ്റ്റർ ചെയ്‌തു. ഭീകരവാദത്തിനായി പണം കണ്ടെത്തി നൽകിയതാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്ന കുറ്റം. ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ തലവൻ യാസിൻ മാലിക്ക്, ആസിയ അന്ദ്രാബി,മാസ്രാത്ത് ആലം എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മുൻ ജമ്മു കശ്മീർ എം‌എൽ‌എ റാഷിദ് എഞ്ചിനീയറെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സിദ്ധാർത്ഥ് ലുത്ര പറഞ്ഞു. വിഘടനവാദികൾക്കെതിരെ പുതുതായി നിരവധി തെളിവുകൾ ദേശീയ അന്വേഷണ ഏജൻസി ശേഖരിച്ചു .ഇതിൽ ഫോൺകോളുകളുടെ വിവരങ്ങളും ,മറ്റ് ഡിജിറ്റൽ തെളിവുകളുമുണ്ട്. പാക് ഭീകരന്മാരായ ഹാഫീസ് സയ്ദ്, സാൽഹുദ്ദീൻ എന്നിവരുമായി ഈ വിഘടനവാദി നേതാക്കൾ നിരന്തരം ബന്ധപ്പെട്ടതിന്റെ തെളിവുകളും ദേശീയ അന്വേഷണ ഏജൻസിയ്ക്ക് ലഭിച്ചിട്ടുണ്ട് .

2016 ൽ കശ്മീർ താഴ്വാരയിൽ ഉടനീളം പ്രക്ഷോഭം ഉണ്ടാകാൻ കാരണക്കാരനും യാസിൻ മാലിക്കാണ്. യാസിൻ മാലിക്ക്, സെയ്ദ് അലി ഷാ ഗീലാനി എന്നിവർ വ്യവസായികളിൽ നിന്നും പണം ശേഖരിച്ച് ഭീകരവാദത്തിനായി ഉപയോഗിച്ചുവെന്ന് ദേശീയ അന്വേഷണ ഏജൻസി ഫയൽ ചെയ്ത കുറ്റപത്രത്തിൽ പറയുന്നു .

സർക്കാർ നിരോധിച്ച സംഘടനയാണ് ദുക്തരൻ-ഇ-മിലത്ത് .ആസിയ ആന്ദ്രാബിയ്ക്ക് പാകിസ്ഥാനിലെ നിരവധി ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട് . ഭീകരവാദത്തിനു പണം നൽകിയതുമായി ബന്ധപ്പെട്ട് എൻ ഐ എ ഫയൽ ചെയ്ത രണ്ടാമത്ത കുറ്റപത്രമാണിത്

shortlink

Related Articles

Post Your Comments

Related Articles


Back to top button