KeralaLatest NewsNews

സംസ്ഥാനത്ത് ഈ വര്‍ഷം പെയ്ത മഴയുടെ കണക്ക് നോക്കുമ്പോള്‍ തിരുത്തിയെഴുതിയത് അരനൂറ്റാണ്ട് മുമ്പത്തെ മഴ ചരിത്രം

സംസ്ഥാനത്ത് ഈ വര്‍ഷം പെയ്ത മഴയുടെ കണക്ക് നോക്കുമ്പോള്‍ തിരുത്തിയെഴുതിയത് അരനൂറ്റാണ്ട് മുമ്പത്തെ മഴ ചരിത്രം. കാലവര്‍ഷത്തോടൊപ്പം ഇക്കുറി പെയ്തിറങ്ങിയത് മഴയുടെ ചരിത്രത്തിലെ ചില റെക്കോഡുകളും തുടക്കമാസമായ ജൂണില്‍ ദീര്‍ഘകാല ശരാശരിയുടെ 30 ശതമാനത്തോളം കുറഞ്ഞിട്ടും ബാക്കിയുള്ള 3 മാസം കൊണ്ട് കുറവ് നികത്തിയെടുക്കുകയും വാര്‍ഷിക ശരാശരിയേക്കാള്‍ കൂടുതല്‍ മഴ കിട്ടുകയും ചെയ്തു. 88 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്. 2019 മണ്‍സൂണിനു പിന്നെയുമുണ്ട് പ്രത്യേകതകള്‍: 1996 നു ശേഷം (119 ശതമാനം) ഏറ്റവും കൂടുതല്‍ ദീര്‍ഘകാല ശരാശരി മഴ ലഭിക്കുന്ന ഓഗസ്റ്റ് മാസം (115 ശതമാനം). 1917 നുശേഷം (165 ശതമാനം) ഏറ്റവും കൂടുതല്‍ മഴ കിട്ടുന്ന സെപ്റ്റംബര്‍ മാസം (152 ശതമാനം). 2010 നു ശേഷം അവസാന 3 മാസങ്ങളിലും ദീര്‍ഘകാല ശരാശരിയേക്കാള്‍ കൂടുതല്‍ മഴ കിട്ടിയ വര്‍ഷം.

ഓഗസ്റ്റ്‌സെപ്റ്റംബര്‍ മാസങ്ങളിലെ ആകമാന മഴ (ക്യുമുലേറ്റീവ്) 1983 നു ശേഷം (142 ശതമാനം) കൂടുതലായി ലഭിച്ച വര്‍ഷം (130 ശതമാനം). 1994 നു ശേഷം ലഭിക്കുന്ന ഏറ്റവും കൂടിയ മഴയാണ് ഈ വര്‍ഷത്തേത്. രണ്ടും 110 ശതമാനം അധികം. 88 സെമീ ശരാശരി മഴയാണ് ഇക്കുറി രാജ്യവ്യാപകമായി ലഭിച്ചതെന്ന് മണ്‍സൂണ്‍ സമാപ്ത അവലോകന റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം (ഐഎംഡി) വ്യക്തമാക്കി. രാജ്യമാകെയുള്ള 36 കാലാവസ്ഥാ ഡിവിഷനുകളില്‍ 2 ഇടത്ത് തീവ്രമഴയും 10 ഇടത്ത് അധികമഴയും 19 ഇടത്ത് ശരാശരിമഴയും ഹരിയാന, ഡല്‍ഹി ഉള്‍പ്പെടെ 5 ഇടത്ത് കുറവു മഴയുമാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button