Latest NewsIndia

കെസിആര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി, തെലങ്കാനയുടെ ആവശ്യങ്ങൾ ഇങ്ങനെ

സംസ്ഥാനത്തെ എല്ലാ വീടുകളിലും കുടിവെളളം നല്‍കാനുളള പദ്ധതിയായ മിഷന്‍ ഭഗീരഥയ്ക്ക് 19,205 കോടി രൂപയുമാണ് വരുന്നത്.

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നീതി ആയോഗിന്റെ ശുപാര്‍ശപ്രകാരം സംസ്ഥാനത്ത് സര്‍ക്കാര്‍ നടപ്പാക്കുന്ന രണ്ട് പ്രധാന പദ്ധതികളായ മിഷന്‍ കാകതിയ, മിഷന്‍ ഭാഗീരഥ എന്നിവയ്ക്കായി 24,205 കോടി രൂപ അനുവദിക്കണമെന്ന് തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചു. പ്രവര്‍ത്തന രഹിതമായ ജലസേചന ടാങ്കുകള്‍ പുന സ്ഥാപിക്കുന്ന പദ്ധതിയായ മിഷന്‍ കാകതിയയ്ക്ക് 5000 കോടിയും , സംസ്ഥാനത്തെ എല്ലാ വീടുകളിലും കുടിവെളളം നല്‍കാനുളള പദ്ധതിയായ മിഷന്‍ ഭഗീരഥയ്ക്ക് 19,205 കോടി രൂപയുമാണ് വരുന്നത്.

ഒരു മുറി നിറയെ സ്വര്‍ണ്ണകട്ടികള്‍, കോടിക്കണക്കിന് രൂപയുടെ നോട്ട് കെട്ടുകള്‍, അഴിമതിയിൽ ഒന്നാം സ്ഥാനത്തെന്ന് തെളിയിച്ച കമ്മ്യൂണിസ്റ്റ് നേതാവിന്റെ വീട് റെയ്ഡ് ചെയ്ത പൊലീസുകാര്‍ ഞെട്ടി

തുക എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് കെസിആര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.വിദ്യാഭ്യാസത്തിലും തൊഴിലിലും 50 ശതമാനം സംവരണം നീക്കി പാര്‍ലമെന്റില്‍ നിയമനിര്‍മ്മാണം നടത്തണമെന്നും, ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പടെയുളള ഒബിസികള്‍ക്കുളള ക്വാട്ട വര്‍ധിപ്പിക്കണമെന്നും കെസിആര്‍ ആവശ്യപ്പെട്ടു. ഇങ്ങനെ 22 ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം തെലുങ്കാന മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സമര്‍പ്പിച്ചു.

“എന്ത് പ്രഹസനമാണ് സജീ?” രാഹുൽ ഗാന്ധിയുടെ 45 മിനിറ്റ് ഉപവാസ സമരത്തെ പരിഹസിച്ച് സോഷ്യൽ മീഡിയ

പ്രധാനമന്ത്രി രണ്ടാം തവണയും അധികാരമേറ്റ ശേഷം ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ ഡിസംബര്‍ 26 നാണ് അവസാനമായി ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button