പനാജി: മയക്കു മരുന്ന് കേസില്‍ പ്രതിയായ ജപ്പാന്‍ സ്വദേശിക്ക് ഇംഗ്ലീഷ് അറിയാതിരുന്നത് ഗുണമാകുകയും പ്രതിയെ വെറുതെ വിടുകയും ചെയ്‌തു. ആറു വര്‍ഷക്കാലമായി ജയിലില്‍ കഴിയുന്ന യുസുജു ഹിന്‍ഗട്ട എന്ന അന്‍പതുകാരനെയാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബഞ്ച് കുറ്റവിമുക്തനാക്കിയത്.
ലഹരി വസ്തുക്കളുമായി പിടിക്കപ്പെടുന്നവരെ മജിസ്‌ട്രേറ്റിന്റെയോ ഗസറ്റഡ് ഓഫീസറിന്റെയോ സാന്നിധ്യത്തിലാണ് പരിശോധന നടത്തേണ്ടത്. ഇക്കാര്യം ആവശ്യപ്പെടാനുള്ള അവകാശം പിടിക്കപ്പെടുന്ന വ്യക്തിക്കുണ്ട്. ഈ വിവരം പരിശോധനയ്ക്കു വിധേയനാകുന്ന വ്യക്തിയെ അറിയിക്കണമെന്നുമാണ് ചട്ടം.എന്നാല്‍ ഈ നിയമം സംബന്ധിച്ച യാതൊരു വിവരവും പോലീസുകാര്‍ തന്നെ അറിയിച്ചിരുന്നില്ലെന്നും പോലീസ് ചട്ടം പാലിച്ചില്ലെന്നുമാണ് ഹനിഗട്ട കോടതിയെ അറിയിച്ചത്. മയക്കുമരുന്ന് കൈവശം വച്ചതിന് 2013ലാണ് ഹിന്‍ഗട്ടയെ ആന്റി നാര്‍കോട്ടിക് സെല്‍ അറസ്റ്റ് ചെയ്തത്.
അതേസമയം, പോലീസ് ഈ വാദം നിഷേധിച്ചു. തങ്ങള്‍ ഈ വിവരം ഹനിഗട്ടയെ ബോധിപ്പിച്ചിട്ടാണ് നടപടി ക്രമങ്ങളിലേക്ക് കടന്നതെന്ന് പോലീസ് വിശദീകരണം നല്‍കി. എന്നാല്‍ തനിക്ക് ഇംഗ്ലീഷ് ഭാഷ അറിയില്ലെന്നും ജാപ്പനീസ് ഭാഷ മാത്രമേ അറിയുകയുള്ളു എന്നും ഹനിഗട്ട പറഞ്ഞു. തന്റെ ഭാഷയില്‍ ഇതാരും വിവരിച്ച് തന്നില്ലെന്നാണ് ഹനിഗട്ട വാദിച്ചത്. ഇത് ശരിവെച്ച കോടതി ഹനിഗട്ടയെ ആറ് വര്‍ഷത്തിന് ശേഷം കുറ്റ വിമുക്തനാക്കുകയായിരുന്നു.
Post Your Comments