ശരീരത്തിലെ പ്രധാനവയവങ്ങളായ ഹൃദയവും കരളും സ്ഥാനം തെറ്റി ഒരു യുവാവ്. വയറു വേദനയെ തുടര്‍ന്നാണ് ഉത്തര്‍പ്രദേശ് സ്വദേശിയായ ജമാലുദീന്‍ ഡോക്ടറെ സമീപിക്കുന്നത്. പരിശോധനയ്ക്കായി എക്‌സ്‌റേ എടുക്കുന്നതിന്റെ ഇടയിലാണ് ഡോക്ടര്‍മാര്‍ ജമാലുദീന്റെ അവയവങ്ങളുടെ സ്ഥാനം കണ്ട് അമ്പരന്നത്. മറ്റു മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി ജമാലുദീന്റെ ഹൃദയം വലതു ഭാഗത്താണ്. എന്നാല്‍ കരളും പിത്താശയവും സ്ഥിതി ചെയ്യുന്നത് ശരീരത്തിന്റെ ഇടതു ഭാഗത്തും. എന്നാല്‍ ഇന്നുവരെ ഒരു ശാരീരിക അസ്വാസ്ഥ്യവും ഉണ്ടായിട്ടില്ലെന്നും ജമാലുദീന്‍ പറഞ്ഞു.
ബാരിയാട്രിക് ലാപ്രോസ്‌കോപ്പിക് സര്‍ജനായ ഡോക്ടര്‍ ശശികാന്ത് ദീക്ഷിത് ജമാലുദീന്റെ പിത്താശയത്തില്‍ കല്ലുകള്‍ ഉണ്ടെന്നും എന്നാല്‍ പിത്താശയം ശരീരത്തിന്റെ ഇടതു ഭാഗത്തായതിനാല്‍ സര്‍ജറി പ്രയാസകരമാകുമെന്നും മാധ്യമങ്ങളൊട് പറഞ്ഞു. ത്രിമാന ലപോസ്‌കോപിക് മെഷീനുകള്‍ ഉണ്ടെങ്കില്‍ മാത്രമേ സര്‍ജറി സാധ്യമാവൂ എന്നും ഡോക്ടര്‍ പറഞ്ഞു. ഇതിനു മുന്നേ 1643 ല്‍ ഇത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നും സാധാരണ സംഭവമല്ലാത്തതിനാല്‍ ശസ്ത്രക്രിയ ദുഷ്‌കരവും ബുദ്ധിമുട്ടേറിയതുമാണെന്നുമാണ് ഡോക്ടര്‍മാരുടെ അഭിപ്രായം.
Post Your Comments